കേരളത്തിലെ ജനങ്ങൾ രേവന്ത് റെഡ്ഡിയെയും കോണ്‍ഗ്രസിനെയും വിശ്വസിക്കരുതെന്ന് കെ കവിത

For full experience, Download our mobile application:
Get it on Google Play

അമരാവതി : കേരളത്തിലെ ജനങ്ങൾ രേവന്ത് റെഡ്ഡിയെയും കോണ്‍ഗ്രസിനെയും വിശ്വസിക്കരുതെന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കെ കവിത. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇപ്പോൾ കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയാണ്. എന്നാൽ കോൺഗ്രസ് പാർട്ടി തെലങ്കാനയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നു. തെലങ്കാനയിൽ അവർ ആറ് വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ അതിൽ പകുതി വാഗ്ദാനം പോലും അവർ ശരിയായി നടപ്പിലാക്കിയിട്ടില്ലെന്ന് കെ കവിത ചൂണ്ടിക്കാട്ടി. തെലങ്കാനയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ തനനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും, കോൺഗ്രസ് നിങ്ങളെ വഞ്ചിക്കും. തെലങ്കാനയിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ നൽകിയില്ല. യുവാക്കൾക്ക് ജോലി നൽകുമെന്ന് പറഞ്ഞ് അവരെയും കർഷകർക്ക് ബോണസ് നൽകാമെന്ന് പറഞ്ഞ് അവരെയും കോൺഗ്രസ് വഞ്ചിച്ചു. പെൻഷൻ വർദ്ധിപ്പിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല.

അഴിമതിയും വഞ്ചനയുമാണ് തെലങ്കാനയിലെ കോൺഗ്രസിന്‍റെ ചരിത്രം. അവർ തെലങ്കാനയെ കോൺഗ്രസ് പാർട്ടിയുടെ ഒരു എടിഎം ആയിട്ടാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന പണം തെലങ്കാനയിൽ നിന്നുള്ള അഴിമതി പണമാണ്. കേരളത്തിൽ വിജയൻ ജി (പിണറായി വിജയൻ) വളരെ മികച്ച രീതിയിലാണ് ഭരണം നടത്തുന്നത്. തെലങ്കാന മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്, അവയെല്ലാം വ്യാജമാണ്. ഇടതുപക്ഷത്തിന് വോട്ട് ചെയ്യുക, വിജയൻ ജിക്ക് വോട്ട് ചെയ്യുക. തെലങ്കാനയുടെ മകളുടെ വിനീതമായ അഭ്യർത്ഥനയാണിതെന്നും കെ കവിത വീഡിയോയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...