ലോക്‌സഭാ തിരഞ്ഞെടുപ്പ് ; പഞ്ചാബില്‍ കോണ്‍ഗ്രസ് ഒറ്റക്ക് ബിജെപിയെ നേരിടുമെന്ന് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ് : വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഒറ്റക്ക് ബിജെപിയെ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് പര്‍താപ് സിംഗ് ബാജ്‌വ. സംസ്ഥാനം ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിയുമായി ഒരു സഖ്യത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹരീഷ് ചൗധരി പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പഞ്ചാബില്‍ ആരുമായും സഖ്യം ഉണ്ടാക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടിയെന്നും പര്‍താപ് സിംഗ് ബാജ്‌വ പറഞ്ഞു. എന്നാല്‍ പര്‍താപ് സിംഗ് ബാജ്‌വ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസിന്റേതല്ലെന്നും എഐസിസി നേതാവ് ഹരീഷ് ചൗധരി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ഹരീഷ് ചൗധരി സംസ്ഥാനത്തേക്ക് വരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. സംസ്ഥാനത്തെ പ്രതിപക്ഷ പ്രധാന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസ് ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചാല്‍ മറ്റു പാര്‍ട്ടികള്‍ക്കാണ് ഗുണകരമാവുകയെന്ന് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ രന്താവ പ്രതികരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധം

0
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താത്കാലിക ജീവനക്കാരെ...

ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക യജ്ഞം വേണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം...

0
കൊച്ചി: ജില്ലയിലെ വന്യജീവി സംഘർഷം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കുന്നതിനായി...

ഓണം ബത്ത ; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം എഡിഷൻ ; പരിധി രണ്ട് കോടി രൂപയിൽ...

0
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...