‘മുസ്ലീംലീഗിന്റെ ശക്തി എന്താണെന്ന് കോൺഗ്രസ് അറിയും’ ; ആഞ്ഞടിച്ച് പി എം എ സലാം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ കോൺഗ്രസിനെതിരെ കടുത്ത വെല്ലുവിളിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി. കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം എഐസിസി പ്രതിനിധികളെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ മാത്യൂ കുഴൽനാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ മുസ്ലിം ലീഗിനെതിരെ വിമർശനവുമായി രംഗത്തെത്തിയതാണ് സലാമിന്റെ പുതിയ പ്രസ്താവനയ്ക്ക് കാരണമായത്.

യുഡിഎഫിലെ മുസ്ലിം ലീഗിന്റെ ശക്തി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാണാൻ കഴിയുമെന്ന് പി.എം.എ സലാം മുന്നറിയിപ്പ് നൽകി. നിലവിൽ മുസ്ലിം ലീഗിന് 22 സീറ്റുകൾ ഉണ്ടെന്നും, ഈ അംഗബലത്തിന് അനുസരിച്ചുള്ള അർഹമായ പ്രാതിനിധ്യം മന്ത്രിസഭയിൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് രൂപീകരിച്ചത് മുതൽ ലീഗ് അതിന്റെ ഭാഗമാണെന്നും മുന്നണിയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ തങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...