കോതമംഗലം സീറ്റ് ജോസഫ് ഗ്രൂപ്പില്‍നിന്നും കോണ്‍ഗ്രസ് ഏറ്റെടുക്കും ; ഷിബു തെക്കുംപുറത്തിന് വിജയസാധ്യതയില്ല – നിരവധി ആരോപണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കോതമംഗലം സീറ്റില്‍ ഷിബു തെക്കുംപുറത്തിന് വിജയസാധ്യത ഇല്ലെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. നിലവില്‍ ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ നീങ്ങുന്നതിനിടെയാണ് ജോസഫ് ഗ്രൂപ്പിന് നല്‍കിയ കോതമംഗലം സീറ്റുകൂടി കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. സീറ്റ് വിട്ടുകൊടുക്കാതിരിക്കുന്നതിനുവേണ്ടി ജോസഫ് ഗ്രൂപ്പ് ഷിബു തെക്കുംപുറത്തിന് പകരം മറ്റു സ്ഥാനാര്‍ഥികളെ നിര്‍ത്തുവാന്‍ ആലോചിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് കടുത്ത നിലപാടില്‍തന്നെയാണ്. വിജയസാധ്യത ഇല്ലാത്തവരെ മത്സരിപ്പിച്ച് കോതമംഗലം പോലെയുള്ള ഒരു യു.ഡി.എഫ് മണ്ഡലം നഷ്ടപ്പെടാന്‍ പാടില്ലെന്നുതന്നെയാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. ഇക്കാര്യത്തില്‍ കോതമംഗലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മറിച്ചൊരഭിപ്രായമില്ല.

കഴിഞ്ഞ തവണ പരാജയപ്പെട്ട ഷിബു ഇത്തവണയും സീറ്റ് തനിക്ക് വേണമെന്ന വാശിയിലായിരുന്നു. താനായിരിക്കും ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും രഹസ്യമായും പരസ്യമായും ഷിബു ആരംഭിച്ചിരുന്നു. ഷിബു തെക്കുംപുറം കോതമംഗലത്ത് സ്ഥാനാര്‍ഥിയാകുന്നതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ വിയോജിപ്പ് ആദ്യംതന്നെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഒരു ഉന്നത നേതാവിന്റെ വഴിവിട്ട പിന്തുണ ഷിബുവിന് ഉണ്ടായിരുന്നതിനാല്‍ മണ്ഡലത്തിലെ പ്രതിഷേധങ്ങള്‍ ആരും ഗൌരവമായി എടുത്തിരുന്നില്ല. എന്നാല്‍ ഇതൊക്കെ വലിയതോതില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സര്‍വ്വെകളിലും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളിലും കോതമംഗലത്ത് യു.ഡി.എഫിന് വിജയസാധ്യത ഇല്ലെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ വന്നത്. ഇതോടെ കേരളാ കോണ്‍ഗ്രസില്‍ നിന്നും കോതമംഗലം സീറ്റുകൂടി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്.

കെ.എല്‍.എം ആക്സിവ ഫിന്‍വെസ്റ്റ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്ന ഷിബു തെക്കുംപുറത്തിനെതിരെ ഗുരുതരമായ പല ആരോപണങ്ങളും കോടതി കേസുകളും  നിലനില്‍ക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആരോപിച്ച കൊള്ളപ്പലിശക്കാരന്‍ എന്ന പേര് കരിനിഴല്‍ പോലെ ഇപ്പോഴും ഷിബുവിന്റെ പിന്നാലെയുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ ഇനിയും വരാനിരിക്കുന്നതെയുള്ളു. മണ്ഡലത്തിലെ മധ്യവര്‍ഗ്ഗവുമായി യാതൊരു ബന്ധവും ഷിബുവിന് ഇല്ലെന്ന് ജനങ്ങള്‍ പരസ്യമായി പറയുന്നു, അന്വേഷണത്തില്‍ അറിയാന്‍ കഴിയുന്നതും ഇതാണ്. ഷിബു തെക്കുംപുറം നേത്രുത്വം നല്‍കുന്ന എന്റെ നാട് സംഘടനവഴി കെ.എല്‍.എം കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ട് വിനിയോഗിക്കുന്നതിലൂടെ താഴെതട്ടിലുള്ള കുറച്ചുപേരുമായി അടുപ്പമുണ്ടെങ്കിലും വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുവാനുള്ള ഒരു വോട്ടുബാങ്കും തെക്കുംപുറത്തിന്റെ കയ്യില്‍ ഇല്ല.

സ്വന്തം ഇടവക പള്ളിയിലെ ബഹുഭൂരിപക്ഷംപേരും ഷിബുവിന്റെ സ്ഥാനാര്‍ഥിത്വത്തെ അംഗീകരിക്കുന്നില്ല എന്നുപറയുമ്പോള്‍ സഭാജനങ്ങളുടെ ഇടയില്‍ ഷിബു തെക്കുംപുറത്തിനുള്ള ജനസ്വാധീനം വ്യക്തമാകും. ജന്മനാടായ പിണ്ടിമന പഞ്ചായത്തിലെ ചേലാട് കവലയില്‍ ഉള്ളവരെപ്പോലും ഷിബു തെക്കുംപുറത്തിന് വ്യക്തമായി അറിയാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറയുമ്പോള്‍ ഒരു രാഷ്ട്രീയ നേതാവ് ചമഞ്ഞുനടക്കുന്ന ആളുടെ ജനസ്വാധീനം വ്യക്തമാകും. യു.ഡി.എഫിലെ പല ഉന്നത നേതാക്കളുടെയും നിക്ഷേപങ്ങള്‍ ഷിബു തെക്കുംപുറം നിയന്ത്രിക്കുന്ന കെ.എല്‍.എം ആക്സിവ എന്ന സ്ഥാപനത്തില്‍ ഉണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് ഇദ്ദേഹത്തിന് കോതമംഗലം സീറ്റ് പതിച്ചുനല്‍കാന്‍ യു.ഡി.എഫിലെ ചിലര്‍ കൂട്ടുനിന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...