എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാജ്യത്ത് കോൺഗ്രസ് അനുകൂല തരംഗം നിലവിലുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ആയുധമാണ് അന്വേഷണ ഏജൻസികൾ എന്നും കെസി വേണുഗോപാല്‍ വിമർശിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് മത്സരിക്കുന്നത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോടും മറ്റ് അന്വേഷണ ഏജൻസികളോടുമാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് ടീമായി ഇഡി മാറി. പ്രതിപക്ഷത്തെ നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയാണ്. അഴിമതിക്കാരായ ബിജെപി നേതാക്കളെ ഇഡി കാണുന്നില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാനുള്ള സാധ്യത കെസി വേണുഗോപാൽ തള്ളിയില്ല. കേരളത്തിൽ മത്സരിക്കണമെന്ന് ആഗ്രഹിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. എന്നാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ്. ബിജെപിയെ താഴെയിറക്കുകയാണ് ലക്ഷ്യം. മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും കെസി പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് സമ്പൂർണ വിജയം നേടുമെന്ന് കെസി വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 20ൽ 20 സീറ്റും യുഡിഎഫ് നേടിയിരിക്കുമെന്ന് കെസി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























