കൽപറ്റ : വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഗാന്ധിചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. നാല് കോൺഗ്രസ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം തകർത്തത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് പോലീസ് പറയുന്നത്. രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ പേഴ്‌സണൽ അസിസ്റ്റന്‍റ് രതീഷ് കുമാർ, ഓഫിസ് സ്റ്റാഫ് രാഹുൽ എസ്. രവി, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തകരെ കള്ളക്കേസ് ചുമത്തി ചോദ്യംചെയ്യാന്‍ വിളിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടന്നത്. ഒരു നോട്ടീസും മുന്നറിയിപ്പുമില്ലാതെ വീടുവളഞ്ഞാണ് ജോർജിനെ പോലീസ് പിടിച്ചു കൊണ്ടു പോയതെന്നാണ് കോൺഗ്രസ് പരാതി. സംഭവദിവസം ജോർജ് അടക്കമുള്ളവർ സ്ഥലത്തില്ലായിരുന്നുവെന്നും നേതാക്കൾ ആരോപിക്കുന്നു.