കേന്ദ്ര ഐടി വകുപ്പ്‌ സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശബരിമല ദര്‍ശനം നടത്തി

For full experience, Download our mobile application:
Get it on Google Play

ശബരിമല : കേന്ദ്ര ഐടി വകുപ്പ്‌ സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശബരിമല ദര്‍ശനം നടത്തി. ബാംഗളൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ച്‌ ബുധനാഴ്ച സന്ധ്യയോടെ പത്തനംതിട്ടയിലെത്തിയ അദ്ദേഹം പിറ്റേന്ന് രാവിലെ പമ്പയില്‍ നിന്ന് കാല്‍നടയായി സന്നിധാനത്തേക്ക്‌ മല കയറി. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്കൊപ്പം പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത് എത്തിയ അദ്ദേഹം സ്വാമി ദര്‍ശനം നടത്തി ഉച്ചയോടെ കാല്‍നടയായിത്തന്നെ മലയിറങ്ങി.

തന്റെ ജീവിതത്തിലെ ഇരുപത്തിയാറാമത്തേതും മന്ത്രി ആയതിനു ശേഷം ആദ്യത്തേതുമായ ശബരിമല ദര്‍ശനമാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അടുത്തിടെയുണ്ടായ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും അയ്യപ്പന്റെ അനുഗ്രഹത്താല്‍ ദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. വൈകുന്നേരത്തോടെ കൊച്ചിയിലെത്തിയ രാജീവ് ചന്ദ്രശേഖര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ദല്‍ഹിക്ക് മടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...