കോട്ടയത്ത് പ്രതിഷേധ പ്രകടനത്തിനിടെ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ആറ് കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്ത് പ്രതിഷേധ പ്രകടനത്തിനിടെ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ആറ് കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ​ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിന്റെ മറവിലാണ് കോണ്‍​ഗ്രസ് അക്രമ പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസിനെ ആക്രമിച്ച കേസിലാണ് ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. കെപിസിസി നിര്‍വാഹക സമിതിയം​ഗം ജെ.ജി പാലക്കലോടി മുതിര്‍ന്ന നേതാക്കളായ വര്‍​ഗീസ് ചാക്കോ, അനില്‍കുമാര്‍ യൂത്ത് കോണ്‍​ഗ്രസ് നേതാവ് സാം കെ വര്‍ക്കി ലീ​ഗ് നേതാവ് അന്‍സാരി തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.

കോട്ടയം ഈസ്റ്റ് പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിനെ അക്രമിക്കല്‍, കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. കേസുമായി ബന്ധപ്പെട്ട് ആറ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പോലീസിന് നേരെ യുഡിഎഫ് പ്രവര്ത്തകര്‍ കല്ലെറിഞ്ഞു. കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാര്‍ അടക്കം നിരവധി പോലീസുകാര്ക്കും പ്രവര്ത്തകര്ക്കും പരുക്കേറ്റിരുന്നു. സമരക്കാര് തകര്ത്ത ബാരിക്കേഡ് വീണാണ് കോട്ടയം ഡിവൈഎസ്പിയുടെ തലക്ക് പരുക്കേറ്റത്. രണ്ട് മണിക്കൂറോളം സംഘര്‍ഷം നീണ്ടു നിന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...