Thursday, March 28, 2024 7:24 pm

അവധി ദിനത്തിൽ കോന്നി ആനത്താവളത്തിലും അടവിയിലും തിരക്ക് വർധിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ക്രിസ്തുമസ് അവധി ദിനത്തിൽ കോന്നിയുടെ പ്രധാന വിനോദ സഞ്ചാര മേഖലകളായ കോന്നി ആനത്താവളത്തിലും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും വിനോദ സഞ്ചാരികളുടെ തിരക്ക് വർധിച്ചു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും വിദേശ വിനോദ സഞ്ചാരികളും ഉൾപ്പെടെ നിരവധി ആളുകൾ ആണ് കോന്നി ആനത്താവളവും അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും സന്ദർശിച്ച് മടങ്ങിയത്. ആനത്താവളത്തിൽ എത്തിയവർ കുട്ടികളുടെ പാർക്കിലും മ്യൂസിയത്തിലെ ആനത്തറിയിലും എല്ലാം സന്ദർശനം നടത്തി. കോന്നി ആനത്താവളത്തിലെ ആനകളിലെ ഇളമുറക്കാരനായ കോന്നി കൊച്ചയ്യപ്പൻ ആയിരുന്നു ആനകളിലെ മുഖ്യ ആകർഷണം.

Lok Sabha Elections 2024 - Kerala

ആനകുട്ടിയുടെ കുസൃതികൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നതിന് ആനത്താവളത്തില്‍ സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. വനം വകുപ്പ് ഇക്കോ ഷോപ്പിലും വിനോദ സഞ്ചാരികൾ എത്തിയിരുന്നു. സ്‌കൂളുകൾ അടച്ചതോടെ കുട്ടികളുമായി എത്തിയ കുടുംബങ്ങൾ ആയിരുന്നു അധികവും. രാവിലെ മുതൽ തുടങ്ങിയ തിരക്ക് വൈകുന്നേരം വരെയും നീണ്ടു.

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ വെള്ളം കുറവായതിനാൽ ഹ്രസ്വ ദൂര യാത്ര മാത്രമാണ് ഇപ്പോഴുള്ളത്. എങ്കിലും വിവിധ സ്ഥലങ്ങളിൽ നിന്നും കുട്ടവഞ്ചിയില്‍ കയറുവാൻ എത്തിയ വിനോദ സഞ്ചാരികളുടെ ഒഴുക്കായിരുന്നു അടവിയിൽ. അടവിയില്‍ എത്തിയവർ മണ്ണീറ വെള്ളച്ചാട്ടവും കണ്ടാണ് മടങ്ങിയത്. ക്രിസ്തുമസ് ദിനത്തിൽ ആരംഭിച്ച തിരക്ക് പുതുവർഷ പിറവി വരെയും നീളുമെന്ന് വനം വകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിംങ് ശതമാനം ഇങ്ങനെ

0
പത്തനംത്തിട്ട: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി റെക്കോഡ് പോളിംഗും...

‘പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല’ : മുഖ്യമന്ത്രി

0
തിരുവനന്തപുരം : പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി...

അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനു അപേക്ഷിക്കാം

0
2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യുന്നതിന് അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകര്‍ക്കു അപേക്ഷിക്കാം....

ചൂടുകുരു മുതല്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ വരെ ; വേനലില്‍ പിടിമുറുക്കി ത്വക്ക് രോഗങ്ങള്‍

0
ചൂടു കൊണ്ട് അകത്തും പുറത്തുമിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചൂടും വിയര്‍പ്പും കാരണം...