കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് ഗാതാഗത ഉപദേശക സമിതി ജനറൽ ബോഡി യോഗം പഞ്ചായത്ത് പ്രസിഡണ്ട് ആനി സാബുവിന്റെ അധ്യക്ഷതയിൽ ചേർന്നു. സ്‌കൂൾ തുറക്കുന്ന സമയമായതിനാൽ കോന്നി നഗരത്തിൽ ഗതാഗത നിയന്ത്രണത്തിൽ കൃത്യമായ ശ്രദ്ധ വേണമെന്ന് യോഗം ആവശ്യപ്പെട്ടു. കോന്നിയിൽ സ്‌കൂൾ കുട്ടികൾ നടക്കുന്ന വഴികളിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടി നിൽക്കുകയും കുട്ടികളുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കണം. വാഹനങ്ങളുടെ അനധികൃത പാർക്കിങ് നിരോധിക്കണം. കോന്നിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിൽ പാർക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് നോ പാർക്കിങിന്റെ പേരിൽ പിഴ ഈടാക്കുന്നത് ഒഴിവാക്കണം. നഗരത്തിലെ അനധികൃത ചട്ടങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കണം.
സ്വകാര്യ ബസ് അടക്കമുള്ള അനധികൃത പാർക്കിങ് ഒഴിവാക്കണം. കുട്ടികൾക്ക് ഇടയിൽ വളർന്നുവരുന്ന ലഹരി ഉപയോഗം കർശനമായി തടയണം. കോന്നിയിൽ സ്‌കൂൾ കുട്ടികൾ തമ്മിലുള്ള സംഘർഷങ്ങൾ വർധിക്കുന്നത് നിസാരമായി കാണാതെ കർശന നടപടികൾ സ്വീകരിക്കണം. സംസ്ഥാന പാതയിലെ അപകടങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കണം. കോന്നി ആർ വി എച്ച് എസ് സ്‌കൂളിന് മുൻപിൽ പമ്പിന് സമീപം അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യണം. സംസ്ഥാന പാതയിൽ ഓടകൾ വൃത്തിയാക്കുകയും മൂടി ഇല്ലാത്ത ഓടകൾ മൂടുകയും ചെയ്യണം. കോന്നി കെ എസ് ആർ റ്റി സി സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടക്കുന്ന വിദ്യാർഥി സംഘർഷങ്ങൾ ഒഴിവാക്കാൻ പോലീസ് നടപടി സ്വീകരിക്കണം എന്നും യോഗത്തിൽ ആവശ്യമുയർന്നു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആണിന് സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ, റോജി എബ്രഹാം, കോന്നി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദീപു,പി ഡബ്ല്യൂ ഡി എ ഇ രൂപക്, കോന്നി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, കോന്നി പോലീസ് സബ് ഇൻസ്പെക്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വ്യാപാരികൾ, ഓട്ടോ റിക്ഷ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.