കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂള്‍ വാര്‍ഷികവും റിപ്പബ്ലിക് ദിനാഘോഷവും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നൂറ്റിയൊന്നാമത് വാർഷികവും ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും സമുചിതമായി ആചരിച്ചു. സബ്ജില്ല, ജില്ല, സംസ്ഥാന സ്കൂൾ കലോത്സവം, വിദ്യാരംഗം സർഗോത്സവം, ശാസ്ത്രോത്സവം, കായികമേള, എൻ.സി.സി., 2023 മാർച്ചിലെ എസ്.എസ്.എൽ.സി.പരീക്ഷ എന്നിവയിൽ ഉന്നതവിജയം കൈവരിച്ച പ്രതിഭകളെ യോഗത്തിൽ അനുമോദിച്ചു. ത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍  സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ചു.  ‘ധന്യം ശതം’ എന്ന പേരിൽ പുറത്തിറക്കിയ ശതാബ്ദി സ്മരണിക തിരക്കഥാകൃത്തും പൂർവ്വവദ്യാർത്ഥിയുമായ അഭിലാഷ് പിള്ള ഏറ്റുവാങ്ങി. പ്രശസ്ത സിനിമ ബാലതാരം കുമാരി ദേവനന്ദ ചടങ്ങിൽ അതിഥിയായെത്തി.

ഈ അധ്യയനവർഷം സർവ്വീസിൽനിന്ന് വിരമിക്കുന്ന അധ്യാപകരായ ലത ആർ., ശ്രീലത കെ.ജി, ഷാജി മാത്യു, ബീന ജി.നായർ, ഉഷസ് എസ്., ശ്രീലത ആർ, മാത്യുസൺ പി.തോമസ് എന്നിവരെ ഡോ.പുനലൂർ സോമരാജൻ ആദരിച്ചു. കിൻഫ്ര ഫിലിം ആൻ്റ വീഡിയോ പാർക്ക് ചെയർമാൻ ജോർജ്ജ്കുട്ടി അഗസ്തി മുഖ്യപ്രഭാഷണം നടത്തി. ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി എം.ആർ.ലീല സ്കൂളിലെ സ്കൗട്ട് ആൻ്റ് ഗൈഡ്സ് യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ എൻ.മനോജ്, മാതൃസമിതി പ്രസിഡൻ്റ് ഷിനി ഇ.റ്റി, പി.ടി.എ.വൈസ് പ്രസിഡൻ്റ് സുരേഷ് സി.ഡി, റിപ്പബ്ലക്കൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ കെ.എസ്.ശശികുമാർ, റിപ്പബ്ലക്കൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗം എസ്.സന്തോഷ് കുമാർ, ഹയർ സെക്കൻ്ററി വൊക്കേഷണൽ പ്രിൻസിപ്പാൾ സുനിൽ ആർ.എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന...

ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ് : ഒരാള്‍ കൂടി പിടിയില്‍

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍...

ഡൽഹി അപകടം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ...

മാലിന്യവും കാടും നിറഞ്ഞ് റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ പൂന്തോട്ടം

0
റാന്നി : ഒരുകാലത്ത് പൂച്ചെടികളും മനോഹരമായ പൂക്കളും കൊണ്ട് വഴിയാത്രക്കാരുടെ മനംകവർന്നിരുന്ന...