ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ കോന്നി എക്സൈസ് റേഞ്ച് ഓഫീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇരുപത് വർഷത്തിലേറെയായി ചോർന്നൊലിക്കുന്ന വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിട്ടും യാതൊരു പരാതിയും കൂടാതെ ജോലി ചെയ്യുകയാണ് കോന്നി എക്സൈസ് റേഞ്ചിലെ ഒരു കൂട്ടം ഉദ്യോഗസ്ഥർ. കോന്നി വകയാർ എട്ടാംകുറ്റിയിൽ ആണ് നിലവിലെ ഓഫീസ് പ്രവർത്തിക്കുന്നത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഓഫീസ് ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. വകയാർ കൈതകരയിൽ പുതിയ ഓഫീസിന് കെട്ടിടം കണ്ടെത്തിയിട്ടുണ്ട് എങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇതുവരെ അവിടേക്ക് മാറുവാൻ സാധിച്ചിട്ടില്ല. എക്സൈസ് ഇൻസ്പെക്ടറും ഇരുപത് സിവിൽ എക്സൈസ് ഓഫീസർമാരും നാല് പ്രിവന്റീവ് ഓഫീസർമാരും ഡ്രൈവറും അടക്കമുള്ള ജീവനക്കാർ ഈ ഓഫീസിൽ ജോലി ചെയ്യനുണ്ട്.ഇൻസ്‌പെക്ടർ റൂം, സ്റ്റാഫ് റൂം, വിശ്രമമുറി, തൊണ്ടിമുതൽ സൂക്ഷിക്കാൻ ഉള്ള മുറി തുടങ്ങിയവയെല്ലാം ഈ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഉണ്ട്. ചോർച്ച അധികമായപ്പോൾ ഓട് പാകിയ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി സംരക്ഷണം നല്കിയിരിക്കുകയാണ് ഇപ്പോൾ.

കോന്നി മണ്ഡലത്തിലെ അരുവാപ്പുലം പഞ്ചായത്തിൽ ഏറ്റവും ദൂരെയുള്ള ആവണിപ്പാറ മുതൽ തണ്ണിത്തോട് പഞ്ചായത്തിലെ ആലുവാംകുടി വരെയുള്ള വളരെ വിസ്‌തൃതമായ പ്രദേശത്തെ അബ്‌കാരി കേസുകൾ ആണ് നിലവിൽ ഇവിടെ കൈകാര്യം ചെയ്യുന്നത്. ഇത്രയും ജോലികൾ ചെയ്യുന്ന ഈ ഓഫീസിൽ ജീവനക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് മൂലം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. സാധാരണ ഗതിയിൽ താലൂക്ക് നിലവിൽ വന്നാൽ എക്സൈസ് സർക്കിൾ ഓഫീസ് അനുവദിക്കാറുണ്ട്. എന്നാൽ താലൂക്ക് നിലവിൽ വന്നിട്ട് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കോന്നി എക്സൈസ് സർക്കിൾ ഓഫീസ് അനുദിച്ചിട്ടില്ല. നിലവിലെ കെട്ടിട പരിസരത്ത് പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുവാനും ഇടമില്ല. കീറിപൊളിഞ്ഞ ടാർപോളിന് താഴെയാണ് ഇവ സൂക്ഷിക്കുന്നത്. കേസുകളിൽ പിടിച്ചെടുക്കുന്ന വാറ്റുപകരങ്ങൾ അടക്കമുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതും ഈ ഇടുങ്ങിയ ഓഫീസ് മുറിക്കുള്ളിൽ. വർഷങ്ങളായി തുടരുന്ന കോന്നി എക്സൈസ് റേഞ്ച് ഓഫീസിന്റെ ദുസ്ഥിതിക്ക് അടിയന്തിര പരിഹാരം കാണേണ്ടത് ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...