എസ് എസ് എൽ സി പരീക്ഷയിൽ കോന്നിക്ക് 100 മേനി വിജയം

For full experience, Download our mobile application:
Get it on Google Play

കോന്നി : എസ് എസ് എൽ സി പരീക്ഷ ഫലം പുറത്തുവന്നപ്പോൾ കോന്നിയിലെ ഭൂരിപക്ഷം സ്‌കൂളുകളും 100 % വിജയം കൈവരിച്ചു. അധ്യാപക മികവിലൂടെയും കുട്ടികളുടെ കഠിന പ്രയത്ന ഫലമായാണ് കുട്ടികൾ വിജയിച്ചത്. കോന്നി ജി എച്ച് എസ് എസ് 100 % വിജയം നേടി. 165 കുട്ടികൾ പരീക്ഷ എഴുതിയതിൽ 40 പേര് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൊക്കാത്തോട് ജി എച്ച് എസ് 100% വിജയം നേടി. 10 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും വിജയിച്ചു. കൊക്കത്തോട് ഗവണ്മെന്റ് സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ആദിവാസി മേഖലയിൽ നിന്നും പരീക്ഷ എഴുതിയ രണ്ട് കുട്ടികളും വിജയിച്ചു. 2016 മുതൽ തുടർച്ചയായി 8 വർഷമായി ഈ സ്കൂൾ വിജയം നേടി. കൂടൽ ജി വി എച്ച് എസ് എസ് ഈ തവണ നൂറ് ശതമാനം വിജയം നേടി.

51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 പേര് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. എലിമുള്ളുംപ്ലാക്കൽ ജി എച്ച് എസ് എസ് 100% വിജയം നേടി. 14 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു. തുടർച്ചയായി 20ആം വർഷം ആണ് ഈ വിജയം നേടുന്നത്. കലഞ്ഞൂർ ജി എച്ച് എസ് എസ് 99% വിജയം നേടി. 48 പേര് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. തേക്കുതോട് ജി എച്ച് എസ് എസ് നൂറ് ശതമാനം വിജയം നേടി. 24 കുട്ടികൾ പരീക്ഷ എഴുതിയതിൽ 3 പേര് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കോന്നി ആർ വി എച്ച് എസ് എസ് ൽ 100% വിജയം നേടി. 209 കുട്ടികൾ പരീക്ഷ എഴുതിയതിൽ 40 പേര് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി തുടർച്ചയായ അഞ്ചാം തവണയാണ് ഈ സ്കൂൾ 100% വിജയം നേടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...