Thursday, May 30, 2024 6:45 pm

പതിനാലാം തവണയും നൂറുശതമാനം നേട്ടവുമായി ഇടമുറി സര്‍ക്കാര്‍ സ്കൂള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: വീണ്ടും നൂറ് ശതമാനം വിജയം കൈവിടാതെ ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂൾ. തുടർച്ചയായ പതിനാലാം തവണയാണ് നൂറ് ശതമാനം വിജയം ഈ സ്കൂളിനെ തേടിയെത്തിയത്. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിൻ്റെ ഈ നേട്ടത്തിൽ കുട്ടികൾക്കും അധ്യാപകർക്കും പിടിഎയ്ക്കും ഒരു പോലെ ആഹ്ളാദിക്കാൻ ഉള്ള അവസരമാണിത്. സ്പെഷ്യൽ ക്ലാസെടുത്തും അധിക സമയം നീക്കിവെച്ചുമാണ് അധ്യാപകർ കുട്ടികളെ പരീക്ഷക്കായി മാനസികമായി തയ്യാറാക്കിയത്. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടവും വിശാലമായ കളിമുറ്റവും സ്കൂളിനുണ്ട്‌. ജൈവ, ഉദ്യാന പാര്‍ക്കും, മനോഹരമായി നിര്‍മ്മിച്ച പ്രീപ്രൈമറി ക്ലാസ് റൂമും, പാര്‍ക്കും സ്കൂളിന്‍റെ മറ്റൊരു പ്രത്യേകതയാണ്. പുതിയതായി സര്‍ക്കാര്‍ സംസ്ഥാനത്ത് ആരംഭിച്ച ക്രിയേറ്റീവ് ക്ലാസ് റൂമിനായി ഈ സ്കൂളിനേയും തിരഞ്ഞെടുത്തിട്ടുണ്ട്. ഇരുപത്തിയഞ്ച് ലക്ഷം രൂപ ചിലവിലാണ് ഇത് നിര്‍മ്മിക്കുന്നത്. നൂറ് ശതമാനം വിജയം തുടർച്ചയായ പതിനാലാം തവണയുമെന്നത് താലൂക്കിൽ തന്നെ മറ്റാർക്കും അവകാശപ്പെടുവാനാവാത്ത നേട്ടമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി മോഹനന് യാത്രയയപ്പ് നല്‍കി

0
പത്തനംതിട്ട : സര്‍വീസില്‍നിന്നും വിരമിക്കുന്ന പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി...

ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915 കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 ,...

ജില്ലയിലെ ഈ ആഴ്ചയിലെ ഡെങ്കി ഹോട്സ്പോട്ടുകള്‍

0
പഞ്ചായത്ത് / മുനിസിപ്പാലിറ്റി, വാര്‍ഡ്, പ്രധാന ഉറവിടങ്ങള്‍ എന്ന ക്രമത്തില്‍. മല്ലപ്പള്ളി 10...

ആകാശവാണി തിരുവനന്തപുരം പ്രക്ഷേപണത്തിന്റെ വാർഷികവും റസിഡന്റ് അസോസിയേഷൻ പൊതുയോഗവും നടന്നു

0
കോന്നി : ആകാശവാണി തിരുവനന്തപുരം പ്രക്ഷേപണത്തിന്റെ 75 ആം വാർഷികവും കോന്നി...