വൈ.എം.സി.എ വികാസ് സ്പെഷ്യൽ സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ കൂദാശയും ഉദ്ഘാടനവും ജൂൺ 11 ഞായറാഴ്ച 3 മണിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വൈ.എം.സി.എ വികാസ് സ്പെഷ്യൽ സ്കൂൾ പുതിയ ബ്ലോക്കിന്റെ കൂദാശയും ഉദ്ഘാടനവും ജൂൺ 11 ഞായറാഴ്ച 3 മണിക്ക് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക നിർവഹിക്കും. ബിഷപ്പ് തോമസ് മാർ കുറിലോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ആന്റോ ആൻറണി എംപി, മാത്യു റ്റി തോമസ് എംഎൽഎ, പ്രൊഫ. പിജെ കുര്യൻ, നഗരസഭാധ്യക്ഷ അനു ജോർജ്ജ്, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, പഞ്ചായത്ത് അംഗം ഗ്രേസി മാത്യു എന്നിവർ പങ്കെടുക്കും. 1989 ൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയുമായി തുടങ്ങിയ സ്പെഷ്യൽ സ്കൂളിൽ ഇപ്പോൾ 116 കുട്ടികളും 14 ജീവനക്കാരുമുണ്ട്. തുടക്കത്തിൽ തിരുവല്ല വൈ.എം.സി.എ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം.

സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ സ്ഥലം ലഭിച്ചത് ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പ്രേരണയിലും സഹകരണത്തിലുമാണ്. ഡോ. ഗീവർഗീസ് മാർ കുറിലോസും പിന്തുണ നൽകി. ഒന്നര ഏക്കർ സ്ഥലത്തിനും സ്കൂൾ കെട്ടിടത്തിനുമായി മൂന്ന് കോടിയോളം രൂപ ഇതുവരെ ചെലവായി. വൈ.എം.സി.എ പ്രസിഡന്റ് ഷിബു പുതുക്കേരിൽ, വർഗീസ് മാമൻ, പ്രൊഫ. പ്രസാദ് തോമസ് കോടിയാട്ട് , സാജൻ വർഗീസ്, ഐപ്പ് എബ്രഹാം, ഇ.ഏ ഏലിയാസ്, ടി.സി .ജേക്കബ്, ജോയ് ജോൺ, ജോർജ് മാത്യു, ഡോ. അരുൺ വിനോദ്, ജോർജ് വർഗീസ് തുടങ്ങിയവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി – പഴവങ്ങാടി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി 

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ; പ്രതി കുറ്റം സമ്മതിച്ചു

0
ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...