കോന്നി : എസ്.എൻ.ഡി. പി യോഗം 3366 നമ്പർ ചെങ്ങറ ശാഖയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പതിനാലാമത് പ്രതിഷ്ഠാ വാർഷികം വൈദിക ആചാര്യൻ രതീഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. പ്രതിഷ്ഠാദിന സമ്മേളനവും ശാഖയുടെ സ്കോളർഷിപ്പ് വിതരണവും യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി എൻ കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. എൻജിനീയറിംഗിന് മികച്ച വിജയം നേടിയ അർജുൻ പ്രദീപ്, ആദർശ് എസ് പ്രസാദ്, അതുൽ സി അനിൽ, ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പിക്ക് മികച്ച വിജയം നേടിയ ശ്രുതി എസ് പ്രദീപ്, ഡിഗ്രിക്ക് മികച്ച വിജയം നേടിയ അഭിജിത്ത് എസ്. പ്രകാശ്, ഹയർസെക്കൻഡറിക്ക് മികച്ച വിജയം നേടിയ അശ്വതി സി. എസ് എന്നിവർക്ക് വെള്ളിയറ വി എൻ ശ്രീധരൻ മെമ്മോറിയൽ അവാർഡുകൾ മുൻ യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. എൻ സത്യാന്ദപണിക്കർ വിതരണം ചെയ്തു.
യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി .പി. സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗം പി. കെ. പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, മാദ്ധ്യമപ്രവർത്തകൻ മനോജ് സുകുമാരൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എൻ.സുരേഷ് കുമാർ, യൂണിയൻ കമ്മിറ്റിയംഗം ജി .സുധീർ, വനിതാസംഘം പ്രസിഡന്റ് ഓമന ദിവകാരൻ, യൂണിയൻ കമ്മിറ്റി അംഗം അജേഷ് എസ് .കുമാർ, ശാഖ വൈസ് പ്രസിഡന്റ് ദിവ്യ എസ്.എസ് എന്നിവർ സംസാരിച്ചു.