എസ് എൻ ഡി പി യോഗം ചെങ്ങറ ശാഖയിലെ പ്രതിഷ്ഠാ വാർഷികം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : എസ്.എൻ.ഡി. പി യോഗം 3366 നമ്പർ ചെങ്ങറ ശാഖയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പതിനാലാമത് പ്രതിഷ്ഠാ വാർഷികം വൈദിക ആചാര്യൻ രതീഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. പ്രതിഷ്ഠാദിന സമ്മേളനവും ശാഖയുടെ സ്കോളർഷിപ്പ് വിതരണവും യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി എൻ കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. എൻജിനീയറിംഗിന് മികച്ച വിജയം നേടിയ അർജുൻ പ്രദീപ്, ആദർശ് എസ് പ്രസാദ്, അതുൽ സി അനിൽ, ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പിക്ക് മികച്ച വിജയം നേടിയ ശ്രുതി എസ് പ്രദീപ്, ഡിഗ്രിക്ക് മികച്ച വിജയം നേടിയ അഭിജിത്ത് എസ്. പ്രകാശ്, ഹയർസെക്കൻഡറിക്ക് മികച്ച വിജയം നേടിയ അശ്വതി സി. എസ് എന്നിവർക്ക് വെള്ളിയറ വി എൻ ശ്രീധരൻ മെമ്മോറിയൽ അവാർഡുകൾ മുൻ യൂണിയൻ പ്രസിഡന്റ്‌ അഡ്വ. കെ. എൻ സത്യാന്ദപണിക്കർ വിതരണം ചെയ്തു.

യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി .പി. സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗം പി. കെ. പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, മാദ്ധ്യമപ്രവർത്തകൻ മനോജ്‌ സുകുമാരൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എൻ.സുരേഷ് കുമാർ, യൂണിയൻ കമ്മിറ്റിയംഗം ജി .സുധീർ, വനിതാസംഘം പ്രസിഡന്റ് ഓമന ദിവകാരൻ, യൂണിയൻ കമ്മിറ്റി അംഗം അജേഷ് എസ് .കുമാർ, ശാഖ വൈസ് പ്രസിഡന്റ്‌ ദിവ്യ എസ്.എസ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...