ബിഷപ്പുമാരുടെ സ്ഥാനാഭിഷേക ചടങ്ങ് ; ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലങ്കര മര്‍ത്തോമ സുറിയാനി സഭയിലെ മൂന്നു ബിഷപ്പുമാരുടെ സ്ഥാനാഭിഷേക ചടങ്ങ് ഡിസംബര്‍ രണ്ടിന് തിരുവല്ല എസ് സി എസ് ക്യാമ്പസില്‍ നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ക്കു തീരുമാനമായതായി കളക്ടര്‍ എ. ഷിബു അറിയിച്ചു. ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്താനായി തിരുവല്ല മാര്‍ത്തോമ സഭ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്തലിന്റെ പുറത്ത് മഫ്ത്തിയിലും പന്തലിലേക്കുള്ള പ്രവേശന കവാടത്തിലും പോലീസിന്റെ സേവനം ഉണ്ടായിരിക്കും. സുരക്ഷ ഉറപ്പാക്കാനായി സമ്മേളനസ്ഥലത്തെ പന്തലിന്റെ ഘടന പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രോണിക് വിഭാഗം എന്നിവര്‍ പരിശോധിച്ചു സര്‍ട്ടിഫൈ ചെയ്യും. തിരുവല്ല നഗരസഭ പാര്‍ക്കിംഗ് ക്രമീകരിക്കും. വാട്ടര്‍ അഥോറിറ്റി പൈപ്പ് ലൈനിലൂടെ മുടങ്ങാതെ ജലവിതരണം നടത്തും. കെഎസ്ഈബി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പുവരുത്തും.

കോഴഞ്ചേരി, ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും സമ്മേളനഗരിയില്‍ രാവിലെ എഴിനു ആളുകള്‍ക്ക് എത്താന്‍ കഴിയുംവിധം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ക്രമീകരിക്കും. ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റ് സമ്മേളനസ്ഥലത്ത് സജ്ജമാക്കും. യോഗത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ, തോമസ് കെ തോമസ് എംഎല്‍എ, ജില്ലാ പോലീസ് മേധാവി വി അജിത്, തിരുവല്ല ഡിവൈഎസ്പി എസ് അര്‍ഷാദ്, തിരുവല്ല തഹസില്‍ദാര്‍ പി എ സുനില്‍, ജില്ലാ ടിബി ഓഫീസര്‍ ഡോ.നിരണ്‍ ബാബു, ഫയര്‍ ഓഫീസര്‍ എം കെ ശംഭു നമ്പൂതിരി, അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിഷ്ണു, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എ. അബ്ദുല്‍ നിഷാര്‍, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നൈനാന്‍ സി മാത്യൂസ്, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ ആര്‍. രഞ്ജിത്ത് കൃഷ്ണന്‍, സഭ സെക്രട്ടറി റവ. എബി ടി മാമ്മന്‍, സഭ ഭാരവാഹികളായ റവ. സുബിന്‍ സാം മാമ്മന്‍, റവ. അനി അലക്‌സ് കുര്യന്‍, വര്‍ഗ്ഗീസ് ടി മങ്ങാട് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....