പൊൻമുടി : ധർമ്മത്തിൻ്റെ അവതാരമായ ശ്രീരാമജന്മഭൂമിയിൽ നടക്കാൻ പോകുന്നത് ധർമ്മരാജ്യത്തിന്റെ പ്രതിഷ്ഠാകർമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ധർമ്മരാജ്യത്തിൻ്റെ പ്രതിഷ്ഠാകർമത്തിൽ ധർമിഷ്ഠികൾക്ക് മാത്രമേ പങ്കെടുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ക്ഷണം ലഭിച്ചിട്ടും ചിലർക്ക് പോവേണ്ട എന്ന തോന്നലുണ്ടാവുന്നത് ഭഗവാൻ അവരുടെ സാന്നിധ്യം ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടാണ്. ധർമവും നീതിയും തൊട്ടുതീണ്ടിയിട്ടില്ലാത്തവർക്ക് അയോധ്യയിൽ പോകാനാവില്ല എന്നും വി. മുരളീധരൻ പറഞ്ഞു. പൊന്മുടി സീതാതീർഥത്തിലെ ഗോത്രാചാരപ്പൊങ്കാലയോട് അനുബന്ധിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യയുടെ പുനരുജ്ജീവനം മഹത്തായ ഭാരതീയ പൈതൃകത്തിന്റെ പുനരുജ്ജീവനമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളോട് നൂറുശതമാനം ഉത്തരവാദിത്തം പുലർത്തുന്ന രാമരാജ്യ സ്ഥാപനത്തിനാണ് നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ പരിശ്രമം നടക്കുന്നത്. ദൗർഭാഗ്യവശാൽ നമ്മുടെ കേരളത്തിലെ ഭരണക്കാക്കാർക്കും പ്രതിപക്ഷത്തിനുമൊന്നും യഥാർഥ രാമരാജ്യത്തിന്റെ അർഥം മനസിലായിട്ടില്ല എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആദർശവൽക്കരിക്കപ്പെട്ട ഭാരതത്തിന്റെ പ്രതീകമായിരുന്നു സീതാദേവി. കാട്ടിലേക്ക് നാടുകടത്തപ്പെട്ടപ്പോൾ ആ അനീതിയെയും സഹിഷ്ണുതയോടെ സ്വീകരിച്ചവളാണ് സീതദേവിയെന്നും വി. മുരളീധരൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033





























