മാപ്പ് പറഞ്ഞാൽ എംപിമാരെ തിരിച്ചെടുക്കുന്നത് ആലോചിക്കാം ; ആരോഗ്യകരമായ ചർച്ച വേണം’

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാർ മാപ്പു പറഞ്ഞാൽ അവരെ തിരിച്ചെടുക്കുന്നത് ആലോചിക്കാമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി. സഭയിലെ ഇവരുടെ മോശം പെരുമാറ്റമാണ് സസ്പെൻഷന് സർക്കാരിനെ നിർബന്ധിതരാക്കിയതെന്ന് മന്ത്രി പറഞ്ഞു. സഭയുടെ അന്തസ്സ് നിലനിർത്താൻ എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള നിർദേശം മുന്നോട്ടു വെയ്ക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു.

എന്നാൽ ഈ 12 എംപിമാരും അവരുടെ മോശം പെരുമാറ്റത്തിന് മാപ്പു പറയാൻ തയാറായാൽ തിരിച്ചെടുക്കുന്ന കാര്യം തുറന്ന മനസ്സോടെ സർക്കാർ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാളെ മുതൽ സഭയിൽ നിരവധി ബില്ലുകൾ സർക്കാർ അവതരിപ്പിക്കുമെന്നും അവയിൽ ആരോഗ്യകരമായ ചർച്ച സാധ്യമാക്കാൻ പ്രതിപക്ഷം ശ്രമിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് ഇൻഷുറൻസ് ബിൽ പാസാക്കുന്നതിനെതിരെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിനം രാജ്യസഭയിൽ പ്രതിഷേധിച്ച എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ) എന്നിവരടക്കം 12 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത്. ഈ സമ്മേളനത്തിന്റെ ഇനിയുള്ള ദിവസങ്ങളിലേക്കാണ് ഇവരെ സസ്പെൻഡ് ചെയ്തത്. കോൺഗ്രസിന്റെ ആറും തൃണമൂലിന്റെയും ശിവസേനയുടെയും 2 വീതവും എംപിമാർ നടപടി നേരിട്ടു. രാജ്യസഭയുടെ ചരിത്രത്തിൽ ഇത്രയും പേർക്കെതിരെ നടപടി ആദ്യമായാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....