പരിയാരം മെഡിക്കൽ കോളജ് പാർക്കിങ് ഫീസ് ; നാളെ മുതൽ നാലു മണിക്കൂർ നേരത്തേക്ക് കണക്കാക്കി

For full experience, Download our mobile application:
Get it on Google Play

പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി ക്യാംപസിൽ നാളെ മുതൽ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് നൽകണം. സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾ, ഔദ്യോഗിക മാധ്യമങ്ങളുടെ വാഹനങ്ങൾ, പരിയാരം ഗവ.മെഡിക്കൽ കോളജിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിദ്യാർഥികളുടെയും വാഹനങ്ങൾ എന്നിവ ഒഴികെ എല്ലാ വാഹനങ്ങൾക്കും ഫീസ് ബാധകമായിരിക്കും.

4 ചക്രവാഹനങ്ങൾക്ക് 20 രൂപയും മുച്ചക്ര വാഹനങ്ങൾക്ക് 10 രൂപയും ഇരു ചക്രവാഹനങ്ങൾക്ക് 5 രൂപയുമാണ് ഫീസ്. നാലു മണിക്കൂർ നേരത്തേക്ക് കണക്കാക്കിയാണ് ഈ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. പാർക്കിങ് ഫീസ് ഇളവു ചെയ്ത മേൽ സൂചിപ്പിച്ച വാഹനങ്ങളിൽ തെളിവിനായി ഔദ്യോഗിക മുദ്ര പതിക്കണം. കണ്ണൂർ കുടുംബശ്രീ മിഷനുമായി ചേർന്നാണ് മെഡിക്കൽ കോളജിലെ പാർക്കിങ് ഫീസ് സംവിധാനം നടപ്പാക്കുന്നത്. ഈ വരുമാനം ആശുപത്രി വികസനത്തിനായി പ്രയോജനപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....