തെരഞ്ഞെടുപ്പ് വീഴ്ച ; സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് റിപ്പോര്‍ട്ട് കമ്മിറ്റിയുടെ പരിഗണനയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘടനാരംഗത്തുണ്ടായ വീഴ്ച പരിശോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ഇന്ന് പരിഗണിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചതില്‍ പുതിയ അധ്യക്ഷന്റെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. പാല, കരുനാഗപ്പള്ളി, കല്‍പ്പറ്റ, കുണ്ടറ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണം സംഘടനാവീഴ്ചയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് കണ്ടെത്തിയിട്ടുണ്ട്. നെന്മാറ, ഒറ്റപ്പാലം, അരുവിക്കര, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ വിജയിച്ചെങ്കിലും നേതാക്കളുടെ ഭാഗത്ത് നിന്നടക്കം വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ട മഞ്ചേശ്വരം, കാസര്‍ഗോഡ്, പാലക്കാട് മണ്ഡലങ്ങളില്‍ എന്ത് നടപടി സ്വീകരിക്കണമെന്നും സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.

വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ നടപടി നിര്‍ദേശമൊന്നും സെക്രട്ടറിയറ്റ് സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ വെക്കാന്‍ സാധ്യതയില്ല. അതേസമയം തിരുത്തല്‍ നിര്‍ദേശങ്ങള്‍ കമ്മിറ്റി തയ്യാറാക്കും. വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ ബോര്‍ഡ് കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...