അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി ; നടന്‍ ദിലീപിനെതിരെ പുതിയ കേസ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നടന്‍ ദിലീപിനെതിരെ പുതിയ കേസ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘എസ്.പി കെ.എസ് സുദര്‍ശന്റെ കൈ വെട്ടണം’ എന്ന ദിലീപിന്റെ പരാമര്‍ശത്തിലാണ് കേസ്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ പോലീസ് തീ​രു​മാ​നിച്ചിരുന്നു. ബാ​ല​ച​ന്ദ്ര​കു​മാ​ര്‍, പ്ര​തി​ക​ളാ​യ പ​ള്‍​സ​ര്‍ സു​നി, ന​ട​ന്‍ ദി​ലീ​പ് എ​ന്നി​വ​രെയും വൈകാതെ ചോ​ദ്യം ചെയ്യും. ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്ക​ണ​മെ​ന്ന അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച കോ​ട​തി, ഈ ​മാ​സം 12ന് ​ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് അ​യ​ച്ചിരുന്നു. ആ​രോപ​ണ​ങ്ങ​ളി​ലെ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കും. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​സ്.ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം യോ​ഗം ചേ​ര്‍​ന്നാ​ണ് തു​ട​ര്‍​ന​ട​പ​ടി തീ​രു​മാ​നി​ച്ച​ത്.

ദി​ലീ​പി​നെ​യും സു​നി​യെ​യും ഏ​തു​ദി​വ​സം ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ച​താ​യാ​ണ് വി​വ​രം. ചോ​ദ്യാ​വ​ലി​യും ത​യാ​റാ​ക്കി​. അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ല്‍ ന​ട​ക്കേ​ണ്ട​തു​ള്ള​തി​നാ​ല്‍ 13 അം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ്ര​ത്യേ​കം ചു​മ​ത​ല​ക​ള്‍ ഏ​ല്‍​പി​ച്ചി​ട്ടു​ണ്ട്. തെ​ളി​വു​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. ദൃ​ശ്യ​ങ്ങ​ള്‍ എ​ഡി​റ്റ്​ ചെ​യ്ത്​ ശ​ബ്ദം ഉ​യ​ര്‍​ത്തി​യ സ്റ്റു​ഡി​യോ ജീ​വ​ന​ക്കാ​രെ​യും ചോ​ദ്യം ചെ​യ്തേ​ക്കും. വി​ചാ​ര​ണ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കാ​നി​രി​ക്കെ​യാ​ണ് ദി​ലീ​പി​നെ​തി​രെ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ര്‍​പ്പ് ദി​ലീ​പി​ന്റെ കൈ​വ​ശം ഉ​ണ്ടെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. ദി​ലീ​പും പ​ള്‍​സ​ര്‍ സു​നി​യും ത​മ്മി​ല്‍ അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും ആ​രോ​പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ വ്യ​ക്ത​ത വ​രു​ത്തും.

ഫെ​ബ്രു​വ​രി 16ന് ​വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി വി​ധി പ​റ​യേ​ണ്ട​തി​നാ​ല്‍ ഈ ​മാ​സം 20ന് ​അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. ക്രൈം​ബ്രാ​ഞ്ച് ഐ.​ജി ഫി​ലി​പ്, എ​സ്.​പി​മാ​രാ​യ കെ.​എ​സ് സു​ദ​ര്‍​ശ​ന്‍, സോ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. 13 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​സം​ഘം പ​ള്‍സ​ര്‍ സു​നി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സു​നി അ​മ്മ​യെ ഏ​ല്‍​പി​ച്ച ക​ത്ത് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. കോ​ട​തി നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌ അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ടു​ പോ​കു​മെ​ന്നാണ് യോ​ഗ​ത്തി​നു ​ശേ​ഷം എ.​ഡി.​ജി.​പി എ​സ്. ശ്രീ​ജി​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞത്. അ​ന്വേ​ഷ​ണം സ​ത്യ​സ​ന്ധ​മാ​യി ന​ട​ക്കും. എ​ല്ലാ​കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ​ല്ലാം അ​ന്വേ​ഷ​ണ​പ​രി​ധി​യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യഥാർത്ഥ രേഖ കൊടുത്താലും പിണറായി വിജയൻ ഫോട്ടോ സ്റ്റാറ്റ് ആണെന്ന് പറയുമെന്ന് ഷോൺ ജോർജ്

0
തിരുവനന്തപുരം: ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടിയാണെന്ന പിണറായി വിജയന്റെ പരാമർശം...

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ ശ്രീകർ റെഡ്ഡിയെ നിയമിച്ചു

0
ഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ...

കാമുകിയുമായി സൗഹൃദം സ്ഥാപിച്ച സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

0
ഗ്രേറ്റർ നോയിഡ: കാമുകിയുമായി സൗഹൃദം സ്ഥാപിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനെ യുവാവ്...

സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്. പ്രധാനാധ്യാപകർ,...