സഹോദരനും സുഹൃത്തും ചേര്‍ന്ന് ഗുണ്ടാനേതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു ; നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയില്‍ ഗുണ്ടനേതാവിന്‌ വെട്ടേറ്റു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആലപ്പുഴ കുന്നുംപുറം റോസ്‌ മഹലില്‍ സാബിനെ (41) യാണ്‌ കുടുംബ വീട്ടില്‍ വെച്ച്‌ സഹോദരനും സുഹൃത്തും ചേര്‍ന്ന്‌ വെട്ടിവീഴ്‌ത്തിയത്‌. ഇന്നലെ ഉച്ചക്ക്‌ 1.30 ഓടെ വട്ടയാലുള്ള കുടുംബ വീട്ടില്‍ വെച്ചായിരുന്നു അക്രമണം. ഗുരുതരമായ പരുക്കുകളോടെ ഇയാളെ എറണാകുത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വത്തുതര്‍ക്കത്തില്‍ സഹോദരനും സൃഹുത്തുക്കളും ചേര്‍ന്ന്‌ വെട്ടുകയായിരുന്നു എന്ന്‌ പോലീസ്‌ പറഞ്ഞു.

തലയ്‌ക്കും കാലിനും ഗുരുതരമായ വെട്ടേറ്റ സാബിറിനെ ആദ്യം ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചത്‌. പിന്നീട്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പരുക്ക്‌ ഗുരുതരമായതിനാല്‍ പിന്നീട്‌ എറണാകുളത്തേക്ക്‌ മാറ്റുകയിരുന്നു. സൗത്ത്‌ പോലീസ്‌ കേസ്‌ എടുത്ത്‌ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 18ന്‌ അര്‍ധരാത്രിയില്‍ എസ്‌.ഡി.പി.ഐ സംസ്‌ഥാന സെക്രട്ടറി കെ.എസ്‌ ഷാനെയും 19ന്‌ പുലര്‍ച്ചേ 6.30ന്‌ ആലപ്പുഴ നഗരത്തില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്‌ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത്ത്‌ ശ്രീനിവാസന്‍ (44) നെയും വെട്ടിക്കൊന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...