പീഡനക്കേസില്‍ ഗൂഢാലോചന ; നടന്‍ നിവിന്‍ പോളിയുടെ മൊഴി ഇന്ന് എടുക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പീഡനക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ നടന്‍ നിവിന്‍ പോളിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നല്‍കിയ പരാതിയിലാണ് നിവിന്‍ പോളിയുടെ മൊഴിയെടുക്കുക. പരാതി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. നിവിന്‍ തന്നെ വിദേശത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന തീയതിയിൽ കേരളത്തിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ചില തെളിവുകള്‍ നിവിന്‍ പോളി കൈമാറിയിട്ടുണ്ട്. അന്വേഷണസംഘത്തിനും ഡിജിപിക്കും പാസ്പോര്‍ട്ടിന്റെ കോപ്പിയും നിവിന്‍ കൈമാറി.

പരാതിക്കാരി പീഡനം ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും വിനിത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി ചില തെളിവുകളും നിവിന്‍ കൈമാറിയിട്ടുണ്ട്. അന്നേ ദിവസം നിവിന്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെന്ന് സിനിമയുടെ സംവിധായകന്‍ വിനീത് ശ്രീനിവാസനും നടി പാര്‍വതിയും സ്ഥിരീകരിച്ചിരുന്നു. ദുബായില്‍ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയിരൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ നെൽകൃഷി പുനരാരംഭിക്കുന്നു

0
അയിരൂർ: അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കി നെൽകൃഷി പുനരാരംഭിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും...

അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനാചരണം : പത്തനംതിട്ട ജില്ലാതല പരിപാടി ജൂണ്‍ 30 ലേക്ക്...

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജൂണ്‍...

വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് സമഗ്ര പദ്ധതി : മന്ത്രി ഷിബു ബേബി ജോണ്‍

0
കോന്നി : സംസ്ഥാനത്ത് വന്യജീവി - മനുഷ്യ സംഘര്‍ഷം പരിഹരിക്കുന്നതിന് സര്‍ക്കാര്‍...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കരാര്‍ നിയമനം കോന്നി സിമെറ്റ് കോളജിലെ വനിത ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യുന്നതിന്...