പോലീസിനെ സമീപിച്ച സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കോൺസ്റ്റബിളും ഹോം ഗാർഡും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അമരാവതി: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ സഹായത്തിനായി പോലീസിനെ സമീപിച്ച സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഒരു പോലീസ് കോൺസ്റ്റബിളും ഒരു ഹോം ഗാർഡും അറസ്റ്റിൽ. ചിറ്റൂരിലെ പുംഗാനൂർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഉമാശങ്കറും ഹോം ഗാർഡ് കിരൺ കുമാറും മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയെന്നും നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തെന്നും 28 കാരിയായ പെൺകുട്ടി പറഞ്ഞു. പിന്നീട് ഇക്കാര്യം പുറത്തു പറഞ്ഞാൽ മൂന്ന് കുട്ടികളെയും കൊല്ലുമെന്നും അവർ ഭീഷണിപ്പെടുത്തിയതായും മൊഴി. ഹോം ഗാർഡ് ഫോൺ കോളുകൾ വഴി തന്നെ നിരന്തരം ഉപദ്രവിച്ചുവെന്നും അതിജീവിതയായ യുവതി.

പരാതി രജിസ്റ്റർ ചെയ്യാൻ നിരവധി പോലീസ് സ്റ്റേഷനുകളെ സമീപിച്ചിട്ടും രണ്ടാഴ്ചയോളം ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നീതിക്കായി പരസ്യമായി അപേക്ഷിച്ചതിന് ശേഷമാണ് പോലീസ് ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തതെന്നും യുവതി പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംഭവം പുറം ലോകം അറിഞ്ഞതിനെത്തുടർന്നാണ് പോലീസ് അന്വേഷണത്തിന് പോലും തയ്യാറായതെന്നും അവർ വ്യക്തമാക്കി. ബംഗാരുപാളയം പോലീസ് പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേഗല പ്രഭാകർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

​കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു; മൂന്ന് പേർക്ക് ദാരുണാന്ത്യം

0
കൊല്‍ക്കത്ത: കൊല്‍ക്കത്ത തരാതലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്ന് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം. പതിനെട്ട്...

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

0
തിരുവനന്തപുരം: കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അർക്കന്നൂർ...