ഇടുക്കിയിൽ 13 പഞ്ചായത്തുകളില്‍ നിര്‍മ്മാണ നിരോധനവും നിയന്ത്രണങ്ങളും ;  പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നിര്‍മ്മാണ നിരോധനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കളക്ടര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഡിസിസിയുടെ നേതൃത്വത്തില്‍ ദേവികുളം ആര്‍ ഡി ഒ ഓഫീസ് ഉപരോധിച്ചു. ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂരി നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശത്തെ മുന്‍നിര്‍ത്തിയാണ് ജില്ലയിലെ മൂന്നാറും ദേവികുളവും ഉള്‍പ്പെടുന്ന 13 പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയത്.

ഇതേ തുടര്‍ന്ന് 13 പഞ്ചായത്തുകളിലും നിര്‍മ്മാണ നിരോധനവും മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിറക്കി. ഇതിനെതിരേയാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. ആദ്യഘട്ടമെന്ന നിലയില്‍ ദേവികുളം ആര്‍ ഡി ഒ ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ഉപരോധവും സംഘടിപ്പിച്ചു. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് സമരം ഉദ്ഘാടനം ചെയ്തു. എന്നാല്‍ ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഭൂ നിയമഭേതഗതി ബില്‍ കൊണ്ടുവന്നെങ്കിലും ഇതും ശാശ്വത പരിഹാരമാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇതിനെതിരേയും സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...