കോന്നി : മണ്ണീറ മാതൃക ഫോറസ്റ്റേഷന് നിര്‍മ്മാണം പുരോഗമിക്കുന്നു. നബാര്‍ഡ് ഫണ്ടില്‍ നിന്ന് അനുവദിച്ച തൊണ്ണൂറ് ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്. കെട്ടിടത്തിന്റെ ഭിത്തി കട്ട കെട്ടി ഉയര്‍ത്തി ഇതിന് മുകളില്‍ ബെല്‍റ്റ് വാര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ വരെയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
ഫോറസ്റ്റേഷന്, ഡോര്‍മെറ്ററി, വാഹനങ്ങള്‍ക്കുള്ള ഷെഡ്, ചുറ്റുമതില്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന ഡോര്‍മെന്ററി കെട്ടിടത്തില്‍ താഴത്തെ നിലയില്‍ രണ്ട് മുറികള്‍, ഹാള്‍ എന്നിവയും മുകളിലത്തെ നിലയില്‍ നാല് റൂമും ഫോറസ്റ്റേഷന് കെട്ടിടവും രണ്ട് കെട്ടിടങ്ങളിലുമായി ഏഴ് ശുചിമുറികളുമാണ് നിര്‍മ്മിക്കുന്നത്. രണ്ടര മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.