അടൂര്‍ കോടതി സമുച്ചയം നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ കോടതി സമുച്ചയം നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തികരിച്ച് നാടിന് സമര്‍പ്പിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. 7.71 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കോടതി സമുച്ചയത്തില്‍ രണ്ട് നിലകളിലായി കോര്‍ട്ട് റൂം, ഓഫീസ് റൂം, ടൈപ്പിംഗ് പൂള്‍, റെക്കോര്‍ഡ് റൂം, ഫയര്‍ ഫൈറ്റിംഗ് വര്‍ക്ക്, ലിഫ്റ്റ്, കോമ്പൗണ്ട് വാള്‍ തുടങ്ങിയവയാണുള്ളത്. മൂന്ന് നിലകളോടുകൂടിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഡി സജി, ബാര്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഡ്വ.എസ് മനോജ്, ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. മണ്ണടി മോഹന്‍, സെക്രട്ടറി അഡ്വ. എം പ്രജി, അഡ്വ. ബിജു വര്‍ഗീസ്, അഡ്വ ആര്‍ വിജയകുമാര്‍, അഡ്വ. സി പ്രകാശ്, അഡ്വ. ജി പ്രവീണ്‍ അഡ്വ.ബി. ഉണ്ണികൃഷ്ണന്‍, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. അലക്സാണ്ടര്‍, പിഡബ്ല്യുഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്റ്റെമഴ്സണ്‍ തോമസ്, എഇ റീബ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...