എയ്ഡ്പോസ്റ്റ് നിര്‍മ്മാണം വൈകുന്നു ; ബസ് സ്റ്റാന്‍ഡില്‍ പോലീസ് സേവനം നിലച്ചതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതിയത് നിര്‍മ്മിക്കാനായി പൊളിച്ച എയ്ഡ്പോസ്റ്റ് നിര്‍മ്മാണം വൈകുന്നത് മൂലം ബസ് സ്റ്റാന്‍ഡില്‍ പോലീസ് സേവനം നിലച്ചതായി ആരോപണം. പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്റിലെ പോലീസ് എയ്ഡ് പോസ്റ്റിന്‍റെ നിർമാണം ആരംഭിച്ചതിന് പിന്നാലെയാണ് പണി നിലച്ചത്. ഇതുമൂലം ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഹോംഗാര്‍ഡ് കടത്തിണ്ണയിലാണ് മഴ പെയ്താല്‍ അഭയം തേടുന്നത്. 20 വർഷം മുൻപ് താത്ക്കാലികമായി പണിത ചെറിയ മുറിയിലാണ് എയ്ഡ് പോസ്റ്റ് നിലവിൽ പ്രവർത്തിച്ചിരുന്നത്.

മുറി പണിയുന്നതുവരെ പഞ്ചായത്തിന്റെ തന്നെ അടഞ്ഞുകിടക്കുന്ന കടമുറിയിൽ എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അവിടെ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി നല്‍കിയില്ലായിരുന്നു. പഴയ ബസ് കാത്തിരുപ്പു കേന്ദ്രമാണ് കടമുറിയായി മാറ്റിയത്. ഇവിടെ ഇഴജന്തുക്കളേയും തെരുവു നായകളേയും പേടിച്ചു വേണം പോലീസിന് കയറിയിരിക്കാന്‍.

മുന്‍പു കട നടത്തിയവരുടെ ചില സാധനങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ ഒരു മൂലയില്‍ കിടപ്പുണ്ട്. ബസ് സ്റ്റാന്റിൽ സാമൂഹ്യവിരുദ്ധ ശല്യവും ബസ് ജീവനക്കാർ തമ്മിലുള്ള തർക്കങ്ങളും പതിവായതോടെ ഇതു പരിഹരിക്കുന്നതിനാണ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്. മുമ്പ് റാന്നി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ കുറവ് ഉണ്ടായതിനെ തുടർന്ന് ഇപ്പോൾ ഹോം ഗാർഡിനാണ് ചുമതല. പുതിയ കെട്ടിടം ആകുന്നതോടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുവാനാണ് തീരുമാനം എടുത്തിരുന്നത്. ഇതിനായി പുതിയ മുറിയുടെ നിർമാണത്തിന് രണ്ട് ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവ് വകയിരുത്തിയിരുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ്

0
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച...

ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ ഉന്നതതല സമിതിയ്ക്ക് നിർദേശം...

0
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ...