കോഴഞ്ചേരി പഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിന്‌ പരിഹാരമായി ജൈവവാതകസംവിധാന നിര്‍മാണം അവസാനഘട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിന്‌ പരിഹാരമായി ജൈവവാതകസംവിധാന നിര്‍മാണം അവസാനഘട്ടത്തില്‍. ശുചിത്വ മിഷനും ജില്ലാ-ബ്ലോക്ക്‌-ഗ്രാമപഞ്ചായത്തുകളും സംയുക്തമായി 40 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ പഞ്ചായത്ത്‌ സേ്‌റ്റഡിയത്തില്‍ സംവിധാനം ഒരുക്കുന്നത്‌. പ്രതിദിനം ഒരു ടണ്‍ മാലിന്യം ഇവിടെ സംസ്‌കരിക്കാനാകും. കോഴിക്കടകളിലെ മാലിന്യം, ആടുമാടുകളുടെ വിസര്‍ജ്യം, ആഹാരവശിഷ്‌ടങ്ങള്‍ ഉള്‍പ്പടെയുള്ളവ നിക്ഷേപിക്കാം.
ജൈവവാതക സംവിധാനത്തിലെ അഴുകല്‍ പ്രക്രിയ വഴി ലഭിക്കുന്ന വാതകം വാണിജ്യ മേഖലയിലും ഉപയോഗിക്കാം.

പുകയും ദുര്‍ഗന്ധവുമില്ലാതെ പാചകവുമാകാം. ജൈവവാതകത്തോടൊപ്പം ലഭ്യമാകുന്ന സ്ലറി ജൈവ വളമായി ഉപയോഗിക്കാനാകും. നേര്‍പ്പിച്ചോ കമ്പോസ്‌റ്റ് രൂപത്തിലോ ഉപയോഗിക്കാം.
റെയ്‌ഡ്കോ കമ്പനിക്കാണ്‌ നിര്‍മാണ ചുമതല. ഹരിതകര്‍മസേനയുടെ സേവനമാണ്‌ മാലിന്യ ശേഖരണത്തിന്‌ വിനിയോഗിക്കുക. ജൈവ വാതക സംവിധാനത്തില്‍ നിന്നുമുള്ള ഊര്‍ജം സ്‌റ്റേഡിയത്തിലെ വൈദ്യുതി വിളക്കുകള്‍ പ്രകാശിപ്പിക്കാനായി പ്രയോജനപ്പെടുത്താനുള്ള പദ്ധതിയും പരിഗണനയിലാണ്‌ എന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോയ്‌ ഫിലിപ്പ്‌ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...