Friday, January 17, 2025 8:54 pm

ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക്

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക്. നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായതായി ജോബ് മൈക്കിള്‍ എം.എല്‍.എ അറിയിച്ചു. 6,23,25,050 രൂപയ്ക്കാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 70574697 രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള ട്രെയിനേജ് സിസ്റ്റം, ഭൂഗര്‍ഭ ജലസംഭരണി, ലാന്‍ഡ്സ് കേപ്പിംങ്ങ്, വിശാലമായ കാത്തിരിപ്പു സൗകര്യങ്ങള്‍ തുടങ്ങിയവ എം.എല്‍.എയുടെ നിര്‍ദേശാനുസരണം നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേകം പ്രത്യേകം ശുചിമുറികള്‍, സ്റ്റേഷന്‍മാസ്റ്ററുടെ റൂം, സെക്യൂരിറ്റി റൂം, ലോജിസ്റ്റിക്സ് റൂം, ക്ലോക്ക് റൂം, ഹെല്‍ത്ത് റൂം, ഫീഡിങ് റൂ , മുകളിലത്തെ നിലയില്‍ ചെറുതും വലുതുമായ കടമുറികള്‍, റസ്റ്റോറന്റിനുള്ള സൗകര്യം, മുകളില്‍ വലിയ വാട്ടര്‍ ടാങ്ക് തുടങ്ങി വിവിധ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. മെയിന്‍ റോഡിലെ ഗതാഗത തടസം ഉണ്ടാകാതിരിക്കുവാന്‍ തിരുവല്ലയില്‍ നിന്നും കോട്ടയത്തേക്കു പോകുന്ന ബസ്സുകള്‍ ടെര്‍മിനലിനുള്ളില്‍ കയറാതെ മുന്‍ഭാഗത്ത് റോഡില്‍ നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും കോട്ടയത്തു നിന്നു തിരുവല്ലയിലേക്ക് വരുന്ന ബസുകള്‍ ടെര്‍മിനലിനുള്ളില്‍ കയറി ടിബി റോഡില്‍ ഇറങ്ങുകയും ചെയ്യും. ഒരു വര്‍ഷമാണു നിര്‍മാണ കാലാവധി നല്‍കിയിരിക്കുന്നത്. നിര്‍മാണ സമയത്തു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പദ്ധതി നിര്‍ദേശിക്കാന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ട്രാഫിക് പോലീസിനോട് ആവശ്യപെട്ടതനുസരിച്ചു ബസുകള്‍ നിര്‍ത്തേണ്ട സ്ഥലങ്ങള്‍ ട്രാഫിക് പോലീസ് കണ്ടെത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാർത്തോമ്മൻ പൈതൃകം ഭാരത ക്രൈസ്തവ ഐക്യത്തിന്റെ മുഖമുദ്ര : പരിശുദ്ധ കാതോലിക്കാബാവാ

0
കോട്ടയം : മാർത്തോമ്മൻ പൈതൃകം ഇന്ത്യയിലെ മുഴുവൻ ക്രൈസ്തവ വിഭാ​ഗങ്ങളെയും ഒരുമിപ്പിക്കുന്ന...

ആര്‍.എല്‍.വി. രാമകൃഷ്ണന് അഭിനന്ദനങ്ങള്‍ ; ആള്‍ കേരള പുലയര്‍ മഹാസഭ

0
പത്തനംതിട്ട : പ്രശസ്ത നര്‍ത്തകനും അനശ്വരനായ കലാകാരന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ...

ഇടതുമുന്നണിയെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനം തിരസ്കരിക്കുമെന്ന് ഡോ. വി.കെ അറിവഴകന്‍

0
പത്തനംതിട്ട : സാധാരണ ജനങ്ങളുടെ ജീവിത ഭാരം വർദ്ധിപ്പിക്കുകയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക്...

കല്ലട ജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങി ; ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : കല്ലട ജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങി. 21നുമുണ്ടാകും. രാവിലെ...