ക്രിസ്മസ് ആഘോഷം മുടക്കിയ എസ്.ഐയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : പാലയൂർ പള്ളിയിൽ ക്രിസ്മസ് ആഘോഷം മുടക്കിയ എസ്.ഐയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. പേരാമംഗലം എസ്.ഐ വിജിത്തിനെയാണ് തൃശൂർ സീ ബ്രാഞ്ചിലേയ്ക്ക് മാറ്റിയത്. ചാവക്കാട് എസ്.ഐ ആയിരിക്കെ പാലയൂർ പള്ളിയിലെ ക്രിസ്മസ് കരോൾ പരിപാടിയിൽ മൈക്ക് ഉപയോഗിക്കുന്നത് എസ്.ഐ വിലക്കിയിരുന്നു. നടപടി വിവാദമായപ്പോൾ എസ്.ഐയെ വീടിനടുത്തുള്ള സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റിയത്. എസ്.ഐയ്ക്ക് ഇഷ്ട സ്ഥലംമാറ്റം നൽകിയത് എതിർപ്പിന് ഇടയാക്കി. സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ടീയ പാർട്ടികളുടെയും എതിർപ്പ് മറികടന്നാണ് അന്ന് എസ്.ഐയെ സംരക്ഷിച്ചത്. പിന്നാലെ എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിന് കത്ത് നൽകിയിരുന്നു. പാലയൂർ പള്ളിയിലെ വിശ്വാസികളും എസ്.ഐയുടെ നടപടിയിൽ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റിയ നടപടി. എതിർപ്പുകളെ വെല്ലുവിളിച്ച് എസ്ഐക്ക് ആദ്യം ഇഷ്ട സ്ഥലംമാറ്റം കൊടുത്ത മേലുദ്യോഗസ്ഥർക്കും തിരിച്ചടിയായി ഇപ്പോഴത്തെ നടപടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് മിഷൻ മാറ്റം വരുത്താൻ സർക്കാർ : ഓരോ വിഭാഗത്തിനും പ്രത്യേകം ഭവനപദ്ധതി ;...

0
തിരുവനന്തപുരം : ഇടതുസർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ ഭവനപദ്ധതി പൊളിച്ചുപണിയാൻ സർക്കാർ...

കോഴിക്കോട് ബീച്ചിലെ ഓണച്ചന്ത മാറ്റിയ സംഭവം : കളക്ടർക്കെതിരെ ആരോപണവുമായി സിപിഐ കോഴിക്കോട് ജില്ലാ...

0
കോഴിക്കോട്: ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം....

തിരുവനന്തപുരത്ത് മാൻകൊമ്പും ഇരുതലമൂരിയുമായി ഒൻപതുപേർ പിടിയിൽ ; കുറുക്കന്റെ രോമവുമായി മറ്റൊരു സംഘവും അറസ്റ്റിൽ

0
കാട്ടാക്കട : മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒൻപതുപേരെ അറസ്റ്റ് ചെയ്തു. വനംവകുപ്പിനു...

കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

0
കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ...