ദുബായ് മെട്രോ നീലലൈൻ നിർമാണം ഈ വർഷം ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ദുബായ് : പൊതുഗതാഗതരംഗത്ത് വിപ്ലവംസൃഷ്ടിച്ച ദുബായ് മെട്രോയിലെ നീലലൈൻ നിർമാണം ഈവർഷം ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി. നിലവിലെ ചുവപ്പ്, പച്ച ലൈനുകളുമായി പുതിയലൈൻ യോജിപ്പിക്കും. എമിറേറ്റിലെ പ്രധാനപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് ഇന്റർചേഞ്ചുകൾ ഉൾപ്പടെ 14 സ്റ്റേഷനുകൾ നീല ലൈനിലുണ്ടാകും. 1800 കോടി ദിർഹംചെലവിൽ 30 കിലോമീറ്റർ നീളത്തിലാണ് പുതിയലൈൻ നിർമിക്കുക. പാതയുടെ 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ ഉപരിതലത്തിലുമായിരിക്കും.

അഞ്ചുസ്റ്റേഷനുകൾ ഭൂഗർഭ പാതകളിലൂടെയാണ് ബന്ധിപ്പിക്കുക. മിർദിഫ്, ഇന്റർനാഷണൽ സിറ്റി, ദുബായ് ക്രീക്ക്, അൽ വർഖ, ദുബായ് ഫെസ്റ്റിവൽ സിറ്റി, അക്കാദമിക് സിറ്റി, സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിലായി പ്രതിദിനം 3,20,000 യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ നവംബറിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കോച്ചിംഗ് സെന്ററിലെ അപകടം : വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്...

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ്...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് കേരളം നിലപാട് പുനഃപരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി: ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ...

വിഭാഗീയ നീക്കം തടയാൻ സിപിഎം ; വിശാല സംസ്ഥാന സമിതിക്ക് മുൻപ് നേതാക്കളെ നേരിൽ...

0
കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനുള്ള തിരക്കിട്ട...