റാന്നി : അരയാഞ്ഞിലിമണ്ണിലും കുരുമ്പൻമൂഴിയിലും നദിയിൽ നടപ്പാല നിർമാണം വൈകുന്നു. പമ്പാനദിക്ക് കുറുകെ ഇരുമ്പുപാലങ്ങൾ നിർമിക്കാൻ അന്തിമാനുമതി ലഭിച്ച് ഒരുവർഷം കഴിഞ്ഞിട്ടും പണി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. വെള്ളപ്പൊക്കത്തിൽ കോസ്‌വേകൾ മുങ്ങിയാൽ രണ്ടിടത്തുമായി ഒറ്റപ്പെടുന്നത് 800-ൽഏറെ കുടുംബങ്ങളാണ്. കോസ്‌വേകൾ മുങ്ങിയാൽ ഈ രണ്ട് പ്രദേശങ്ങളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെടും. മൂന്നുവശവും വനത്താലും ഒരുവശം പമ്പാനദിയാലും ചുറ്റപ്പെട്ടു കിടക്കുന്ന ആദിവാസിഭൂപ്രദേശങ്ങളാണ് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമണ്ണും നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പൻമൂഴിയും. രണ്ട് പ്രദേശത്തും 400 ഓളം കുടുംബങ്ങൾ വീതം ഉള്ളതിൽ പകുതിയോളം പട്ടികജാതി-പട്ടികവർഗ കുടുംബങ്ങളാണ്. പമ്പാനദിക്ക് കുറുകെ നിർമിച്ച ഉയരം കുറഞ്ഞ അറയാഞ്ഞിലിമൺ, കുരുമ്പൻ മൂഴി കോസ്‌വേകളാണ് ഇവിടങ്ങളിലേക്ക് എത്താനുള്ള ഏകമാർഗം. എല്ലാ വെള്ളപ്പൊക്കക്കാലത്തും ദിവസങ്ങളോളം ഇവർ ഒറ്റപ്പെട്ടു കഴിയേണ്ടിവരുന്നു. രോഗം മൂർച്ഛിക്കുന്നവരെ ആശുപത്രിയിലെത്തിക്കേണ്ടി വന്നാൽ അഗ്നിരക്ഷാസേന റബ്ബർ ഡിങ്കിയുമായി എത്തണം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























