രാഷ്ട്രപതിക്ക് ഇറങ്ങാൻ ഹെലിപാഡ് നിർമ്മാണം : ചിലവ് 20 ലക്ഷം രൂപയിൽ അധികമെന്ന് വിവരാവകാശ രേഖ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ സന്ദർശനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ രാഷ്ട്രപതി ഹെലികോപ്റ്ററി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ വന്നിറങ്ങുന്നതി നും ഹെലിപ്പാഡ് നിർമ്മിച്ചതിനും 20.7 ലക്ഷം രൂപ ചിലവായതായും ആയതിന്റെ എസ്റ്റിമേറ്റ് ഭരണാനുമതിയ്ക്കായി സർക്കാരിൽ സമർപ്പിച്ചിട്ടുള്ളതായും വിവരാവകാശ രേഖ. സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ജില്ലാ കളക്ടറേറ്റ്, പത്തനംതിട്ട പൊതുമരാമത്ത് കെട്ടിട വിഭാഗം, പത്തനംതിട്ട ആർ.ടി.ഒ, ജില്ലാ പോലീസ് ചീഫ് എന്നീ ഓഫീസുകളിലെ വിവരാവകാശ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവാകുന്നത്.

22/10/2025 ലാണ് ഇന്ത്യൻ രാഷ്ട്രപതി പത്തനംതിട്ട ജില്ലയിൽ സന്ദർശനം നടത്തിയത്. രാഷ്ട്രപതിയ്ക്ക് അന്നേ ദിവസം സുരക്ഷയൊരുക്കിയതും അകമ്പടി പോയതുമായ വാഹനങ്ങളുടെ നമ്പരുകളും മറ്റും സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട് നൽകാൻ കഴിയില്ല. അകമ്പടി പോയ വാഹനങ്ങൾ എല്ലാം പുക പരിശോധന നടത്തിയിട്ടുള്ളതാണ്. നിലവിൽ നവീകരണം നടന്നു കൊണ്ടിരിക്കുന്ന ഇലക്ഷൻ വിഭാഗം കെട്ടിടം ഇലക്ഷൻ ഫണ്ടിലെ തുക കൊണ്ടാണ് ചെലവഴിക്കുന്നത്. ആയതിനു 399 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്‌. കളക്ട്രേറ്റിൽ ഗാന്ധി പ്രതിമ നിർമ്മിച്ചത് തിരുവല്ല ബിവലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജാണെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...