പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ പുറത്താക്കിയ കോൺഗ്രസ് കൗൺസിലർമാരെ പിന്തുണയ്ക്കും. വിപ്പ് ലംഘിച്ച വിമത കൗൺസിലർമാരെ അയോഗ്യരക്കാനുള്ള നടപടികൾ കോൺഗ്രസ് ഉടൻ സ്വീകരിക്കും. കോൺഗ്രസ് വികാരത്തിന് ഒപ്പമാണെന്ന് വിവിധ കൗൺസിലർമാരും പറഞ്ഞു.അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് നഷ്ടമായ അധികാരം എൽഡിഎഫ് പിടിക്കും എന്നാണ് പരക്കെ അഭ്യൂഹം ഉയർന്നത്. എന്നാൽ അധികാരത്തിലേക്ക് തൽക്കാലം കയറേണ്ട എന്ന നിലപാടാണ് കേരള കോൺഗ്രസ് എം ഉള്ളത്.

ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ വിമത കൗൺസിലർമാർ നിർത്തുന്ന ചെയർപേഴ്സനെ പിന്തുണയ്ക്കാനാണ് തീരുമാനം. അധികാരം വേണ്ട എന്ന് ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു പറഞ്ഞു. വിമത കൗൺസിലർമാരും ഇതുതന്നെയാണ് ആഗ്രഹിക്കുന്നത്. കോൺഗ്രസിനെ മുഷിപ്പിക്കാതെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ നിലപാട് സ്വീകരിക്കാനാണ് ഇവരുടെ നീക്കം. അതിനിടെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത നാലു കൗൺസിലർമാരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇവരുടെ അംഗത്വം റദ്ദാക്കാൻ ഉള്ള നടപടികളും മുന്നോട്ടു കൊണ്ടുപോവുകയാണ് ഡിസിസി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...