Monday, April 29, 2024 2:02 am

ഇരതോട് – ആശാൻകുടി റോഡിന്‍റെ നിർമാണം അവസാനഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

നിരണം :  ഇരതോട് – ആശാൻകുടി റോഡിന്‍റെ നിർമാണം അവസാനഘട്ടത്തിലേക്ക്. 1.236 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ആദ്യ പാളി മെറ്റൽ നിരത്തുന്ന ജോലികൾ പൂർത്തിയായി. രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ റോഡ് നിർമിക്കുന്നത്. കടപ്ര – ഹരിപ്പാട് ലിങ്ക് റോഡിൽനിന്ന് എടത്വായിലേക്കുള്ള പ്രധാനപാതയാണിത്. 2017 ജൂൺ 29-നാണ് ബണ്ട് റോഡ് തകർന്നത്. 350 ഏക്കറിലെ പുഞ്ചക്കൃഷിയെ രക്ഷിക്കാനായി മന്ത്രിയായിരുന്ന മാത്യു ടി.തോമസിന്‍റെ നിർദേശപ്രകാരം 1.67 ലക്ഷം രൂപ ചെലവഴിച്ച് താത്കാലിക സംവിധാനം നടപ്പാക്കി. നിരണം 11-ാം വാർഡിലെ ഇരതോട്-ആശാൻകുടി ബണ്ട് റോഡ് ഇല്ലാത്തതുമൂലം സ്‌കൂൾ കുട്ടികളടക്കം നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രയാണ് തടസ്സപ്പെട്ടിരുന്നത്.  75 ലക്ഷം രൂപ ചെലവഴിച്ച് ഇരുവശവും കല്ലുകെട്ടിയാണ് റോഡിന് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. ഒരു മാസത്തിനകം നിർമാണം പൂർത്തിയാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് വാർഡ് അംഗം കെ.എസ്.സജിത്ത് പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ട്രോബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ; അറിയാം ഗുണങ്ങള്‍…

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍

0
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പോലീസ്...

കെകെ ശൈലജയ്ക്കെതിരായ പരിഹാസം ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

0
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി...