പന്തളം : കടുത്ത വേനലിൽനിന്നു നെൽക്കൃഷിയെ രക്ഷിച്ച കരിങ്ങാലിപ്പാടത്തെ കർഷകരുടെ മനസ്സിൽനിന്നു ആശങ്കയും ഭയവും ഒഴിയുന്നില്ല. മുൻവർഷങ്ങളിൽ വേനൽമഴ വരുത്തിയ കൃഷിനാശമാണ് കർഷകരുടെ മനസ്സിൽ. പാടത്ത് വെള്ളം നിറഞ്ഞ് കൊയ്യാൻ പാകമായ നെൽക്കൃഷി വെള്ളത്തിൽ മുങ്ങിയത് കർഷകരെ കണ്ണീരിലാഴ്ത്തിയിരുന്നു. ഇത്തവണ മുൻവർഷങ്ങളേക്കാൾ താമസിച്ചാണ് കരിങ്ങാലിപ്പാടത്ത് കൃഷിയിറക്കിയത്. വെള്ളം വറ്റിയ കരക്കണ്ടങ്ങളായ വാളകത്തിനാൽ പുഞ്ചയിൽ കുറച്ചുഭാഗം ഏപ്രിൽ ആദ്യ ആഴ്ചയിൽത്തന്നെ കൊയ്‌തെടുക്കുകയും ചെയ്തിരുന്നു.
വേനലായാലും വരൾച്ചയായാലും കരിങ്ങാലിയിലെ കർഷകർക്ക് ആധിയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നും കരിങ്ങാലിപ്പാടത്തെ കർഷകരുടെ പ്രശ്‌നമാണ്. വർഷകാലം കഴിഞ്ഞ് കൃഷിയിറക്കാനായി പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം വറ്റിക്കൽ, വേനൽ ശക്തമായാൽ വെള്ളത്തിനായുള്ള ഓട്ടം, വേനൽ മഴയിൽ പാടത്ത് വെള്ളം നിറഞ്ഞാൽ കൊയ്യാൻ പാകമായ നെൽക്കൃഷിയെ രക്ഷിക്കാനുള്ള ശ്രമം എന്നിവയാണ് പ്രധാനമായും കരിങ്ങാലിയിലെ കർഷകർ നേരിടുന്ന പ്രശ്‌നം. തുടർച്ചയായി മഴപെയ്താൽ അഞ്ചുദിവസംകൊണ്ട് പാടം മുഴുവൻ മുങ്ങുമെന്നതാണ് കണക്ക്. വിളഞ്ഞുതുടങ്ങിയ പാടത്തെ രക്ഷിക്കാനായി മിക്ക പാടശേഖരസമിതികളും ശ്രമം ആരംഭിച്ചിട്ടുണ്ട്.
താമസിച്ച് കൃഷിയിറക്കുന്നതാണ് കരിങ്ങാലിയിലെ പ്രധാന പ്രശ്‌നം. മഴക്കാലത്ത് പാടത്ത് നിറയുന്ന വെള്ളം അടിച്ചുവറ്റിക്കാൻ മോട്ടോർ സ്ഥാപിച്ചാൽ പരിഹരിക്കാൻ പറ്റുന്ന പ്രശ്‌നമേ ഇവിടെയുള്ളൂ. എന്നാൽ പല പദ്ധതികളും തയ്യാറാക്കുന്ന കൃഷിവകുപ്പ് നേരത്തേ കൃഷിയിറക്കി വേനൽക്കാലത്ത് കൊയ്ത്തുനടത്തുവാനുള്ള സംവിധാനം ഒരുക്കുന്നേയില്ല. കുഴിക്കണ്ടങ്ങളായ മണ്ണിക്കൊല്ല, വാരുകൊല്ല, വലിയകൊല്ല തുടങ്ങിയ ഭാഗങ്ങളിലെ വെള്ളം ഒഴുക്കിക്കളയണമെങ്കിൽ വലിയതോട്ടിൽ നിറഞ്ഞുകിടക്കുന്ന പുൽക്കാട് അടിയന്തിരമായി നീക്കേണ്ടതുണ്ട്. ഒഴുക്ക് സുഗമമായാൽ വെള്ളം അടിച്ചുവറ്റിച്ച് കൃഷിയെ രക്ഷിക്കാനാകും. താമസിച്ച് കൃഷിയിറക്കിയ പടിഞ്ഞാറൻ മേഖലയിലുള്ള കുഴിക്കണ്ടങ്ങളിൽ കൊയ്ത്തും താമസിക്കും. കഴിഞ്ഞദിവസങ്ങളിൽ വീശിയടിച്ച കാറ്റിൽ കൊയ്യാൻപാകമായിത്തുടങ്ങിയ കുറെ ഭാഗത്തെ നെല്ല് ചാഞ്ഞുപോയിരുന്നു. ഇത് യന്ത്രമുപയോഗിച്ച് കൊയ്‌തെടുക്കുന്നതിന് താമസവും നേരിടും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033