കെ എസ് ആർ റ്റി സി ഡിപ്പോയുടെ വഴിയടച്ചുള്ള നിർമ്മാണം നിർത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : നിർമ്മാണം പുരോഗമിക്കുന്ന കോന്നി കെ എസ് ആർ റ്റി സി ഡിപ്പോയുടെ വഴിക്കായി കണ്ടു വെച്ച സ്ഥലത്ത് പഞ്ചായത്ത് എം സി എഫ് നിർമ്മാണം തുടങ്ങിയത് നിർത്തി വെച്ചു. കഴിഞ്ഞ ദിവസമാണ് നിർമ്മാണത്തിലിരിക്കുന്ന കോന്നി കെ എസ് എസ് ആർ റ്റി സി ഡിപ്പോക്ക് ബസുകൾക്ക് പുറത്തേക്ക് കടക്കുവാൻ ഉള്ള വഴി അടച്ച് കോന്നി ഗ്രാമ പഞ്ചായത്ത് എം സി എഫ് നിർമ്മാണം ആരംഭിച്ചത്. ഇതിനായി വഴിയടച്ച് കുറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നാൽ കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ വിഷയത്തിൽ ഇടപെടുകയും എ ഡി എം, റവന്യു ഉദ്യോഗസ്ഥർ , കെ എസ് ആർ ആർ റ്റി സി ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ വിവരം അറിയിക്കുകയും ഇവർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു.

നാരായണ പുരം ചന്തയോട് ചേർന്ന് കെ എസ് ആർ റ്റി സി ക്ക്‌ വിട്ടുനൽകിയ രണ്ടര ഏക്കർ സ്ഥലത്തിന് അടുത്തയാണ് ഈ വഴിയുള്ളത്. കെ എസ് ആർ റ്റി സി ഡിപ്പോ നിർമ്മാണം നടക്കുന്ന കാലയളവിൽ തന്നെ ഈ വഴി കെ എസ് ആർ റ്റി സി ബസുകൾക്ക് ഡിപ്പോയിൽ നിന്ന് പുറത്തേക്ക് കടക്കുന്നതിനായി ഉള്ളതെന്ന് ഉറപ്പിച്ചതുമാണ്. ഈ സ്ഥലത്താണ് കോന്നി പഞ്ചായത്ത്‌ അധികൃതർ എം സി എഫ് നിർമാണം നടത്തുവാൻ കുറ്റി നാട്ടിയത്. എന്നാൽ റവന്യു സർവേ വിഭാഗം വഴി അളന്നു തിട്ടപെടുത്തിയ ശേഷം മാത്രം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാൽ മതി എന്ന തീരുമാനത്തിൽ നിർമ്മാണം നിർത്തി വെക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രത്തിൽ പൂവേതെന്ന് തീരുമാനിക്കുന്നതും കോടതി, ഭക്തർക്ക് റോളില്ല ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി...

0
തൃശൂർ: കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രം​ഗത്ത്. എല്ലാത്തിനും കോടതിയുടെ...

മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനം ; ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതില്‍ പരാതി...

0
പാലക്കാട്: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തില്‍ പരാതി നൽകി യൂത്ത്...

ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടി ; അറസ്റ്റ്

0
ഭോപ്പാൽ: മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി...

ജി സുധാകരന് താക്കീതുമായി സിപിഎം ; സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറിയുടെ...

0
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരന് താക്കീതുമായി സിപിഎം. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ്...