എറണാകുളത്ത് കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടനില്ല ; അത് ചതുപ്പ് നിലമെന്ന് മന്ത്രി ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളത്ത് കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ തുടങ്ങില്ല. സ്റ്റാൻഡ് നിർമാണത്തിനായി കണ്ടെത്തിയത് ചതുപ്പ് നിലമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. മെട്രോ നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡിനായുള്ള കാത്തിരിപ്പ് ഇനിയും നീളും. പറഞ്ഞു പറഞ്ഞു പഴകിയ ആവശ്യമാണ് കൊച്ചിക്കാർക്ക് ആധുനിക സൗകര്യങ്ങളുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. പ്രഖ്യാപനങ്ങൾ പലത് വന്നെങ്കിലും കാത്തിരിപ്പ് മാത്രം ബാക്കി. ആധുനിക സൗകര്യങ്ങളോടെ സ്റ്റാൻഡ് നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലം ചതുപ്പ് നിലമാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു. എംഒയു ഒപ്പിട്ടിട്ടുണ്ട്. പക്ഷേ ചതുപ്പാണ് ആ സ്ഥലം. നികത്തിയെടുക്കാൻ കോടിക്കണക്കിന് രൂപ വേണ്ടിവരും. ചതുപ്പെടുക്കാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.

നിലവിലുള്ള ബസ് സ്റ്റാൻഡ് പൊളിച്ചു പണിയാൻ ഫണ്ട് ഇല്ലാത്തതിനാൽ നവീകരിക്കുക മാത്രമാണ് വഴി. ആകെ നാണക്കേടായ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി തുടങ്ങും. സ്റ്റാൻഡിലെ ഗ്രൗണ്ട് ഉയർത്തും. റെയിൽവേ ട്രാക്കിനടിയിലൂടെ വെള്ളം ഒഴുക്കികളയാനാണ് ആലോചന. ഇതിനായി പഠനം നടത്താൻ ഐഐടി സംഘത്തെ നിയോഗിക്കും. വെള്ളം കയറാതിരിക്കാൻ അടിയന്തരമായി പണി തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. ഇപ്പോഴുള്ളത് പൊളിച്ച് പണിയാൻ ഫണ്ടില്ലെന്നും പൊളിക്കാതെ തന്നെ സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ടോയ്‍ലറ്റുകൾ സ്റ്റാൻഡിൽ പണിയാനും ആലോചനയുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...