കോന്നി മെഡിക്കൽ കോളേജിൽ ജീവനക്കാർക്കുള്ള കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിൽ ജീവനക്കാർക്കായുള്ള ഫ്‌ളാറ്റിന്റെ നിർമ്മാണം പുരോഗമിക്കുന്നു. കിഫ്ബിയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 199 കോടി രൂപ മുതൽ മുടക്കിൽ പത്ത് നിലകളുള്ള നാല് കെട്ടിടങ്ങളുടെ നിർമ്മാണം ആണ് നടക്കുന്നത്. ഫ്‌ളാറ്റിന്റെ 80% നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി കഴിഞ്ഞതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഗ്രൗണ്ട് ഫ്ലോർ അടക്കം പത്ത് നിലകളിൽ ആയാണ് നാല് കെട്ടിടങ്ങളും പൂർത്തിയാകുന്നത്. കെട്ടിടത്തിന്റെ പെയിന്റിംഗ് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. നാല്പത് അപ്പാർട്ട്മെന്റുകൾ ആണ് നിർമ്മിക്കുന്നത്. 2021 ഒക്ടോബർ മാസത്തിൽ ആണ് കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഏകദേശം മൂന്ന് മാസത്തിനുള്ളിൽ കെട്ടിടങ്ങൾ പൂർണ്ണമായി സജ്ജമാക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

കോന്നി മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫ്‌ളാറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത്. വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി 241.01 കോടി രൂപ ആണ് കിഫ്‌ബി അനുവദിച്ചത്. ഇരുനൂറ് കിടക്കകൾ ഉള്ള പുതിയ ആശുപത്രി കെട്ടിടം, പതിനൊന്ന് നിലകൾ ഉള്ള ക്വാട്ടേഴ്‌സ് ഫ്‌ളാറ്റ് സമുച്ചയം, രണ്ടുനിലകൾ ഉള്ള അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ആറു നിലകൾ ഉള്ള വനിതാ ഹോസ്റ്റൽ,അഞ്ച് നിലകൾ ഉള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, മോർച്ചറി, ആഡിറ്റോറോയം അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആണ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി നടക്കുന്നത്. കേരളത്തിലെ മുപ്പത്തിമൂന്നാമത്തെ മെഡിക്കൽ കോളേജ് ആണ് കോന്നിയിലേത്. 2012 മാർച്ച് 24 നാണ് കോന്നി മെഡിക്കൽ കോളേജ് ആരംഭിക്കുവാൻ സർക്കാർ ഉത്തരവ് ഉണ്ടാകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....

യുകെയിൽ ട്രെയിൻ പാളം തെറ്റി ; അപകടത്തിൽ 11 യാത്രക്കാർക്ക് പരിക്ക്

0
ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 11 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ...

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും പിടിയിൽ

0
കൊച്ചി : കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ...

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...