Friday, May 3, 2024 11:48 am

റാന്നി എസ്‌.സി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലെ പാലത്തിൻ്റെ നിർമാണം പൂര്‍ത്തീകരണത്തിലേക്ക്‌

For full experience, Download our mobile application:
Get it on Google Play

റാന്നി : എസ്‌.സി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലെ പാലത്തിൻ്റെ നിർമാണം പൂര്‍ത്തീകരണത്തിലേയ്ക്ക്. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ നിന്നും സ്കൂളിലേയ്ക്ക് കടക്കുന്ന പ്രധാന പാലമാണ് പുനര്‍ നിര്‍മ്മിച്ചത്. മധ്യവേനലവധിക്കു ശേഷം എസ്‌സി ഹയർ സെക്കൻഡറി സ്കൂ‌ൾ തുറക്കുമ്പോൾ വിദ്യാർഥികളെ കാത്തിരി ക്കുന്നത് പുതിയ പാലമാണ്. ബലക്ഷയം നേരിട്ട പഴയ പാലം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൊളിച്ചു പണിതത്. കഴിഞ്ഞ മാസം 12ന് ആണ് പാലത്തിൻ്റെ നിർമാണം ആരംഭിച്ചത്. വളരെ വേഗം നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിച്ചതിന് അധികൃതര്‍ക്ക് അഭിമാനിക്കാനാവും. വലിയതോട്ടിലുണ്ടായിരുന്ന പഴയ പാലം പൊളിച്ചു നീക്കിയാണ് പുതിയതു നിർമിക്കാൻ അടിത്തറയൊരുക്കിയത്.

ഇരുവശത്തെയും അബട്ട്മെന്റുകൾ, ഉപരിതലത്തിലെ കോൺക്രീറ്റ്, കൈവരികൾ എന്നിവ നിർമിച്ചു. കൈവരികൾ സിമെന്‍റ് പൂശി വെള്ള അടിച്ച് മോടിയാക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. ഇതേ സ്‌ഥിതിയിൽ പണി തുടർന്നാൽ സ്കൂളില്‍ നടക്കുന്ന വോട്ടെടുപ്പിന് മുൻപേ പണി തീരും. കരാർ ചെയ്ത്‌ ഒരു വർഷം വൈകിയാണ് പാലം പണി തുടങ്ങിയതെങ്കിലും ഇത്ര വേഗത്തിൽ പൂർത്തിയാകുന്നത് റാന്നിയുടെ ചരിത്രത്തിൽ ആദ്യമാണ്. ചെറുകിട ജലസേചന വിഭാഗത്തിന്റെ ചുമതലയിലാണ് നിർമാണം. പാലത്തിനുള്ള ചിലവായ 22 ലക്ഷം രൂപ ജലഅതോറിറ്റിയുടെ ഫണ്ടാണ്. സ്കൂളിന് മധ്യത്തിലൂടെ കടന്നു പോകുന്ന റോഡ് സംസ്ഥാന പാതയേയും ചെത്തോങ്കര അത്തിക്കയം പാതയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. വോട്ടെടുപ്പു കേന്ദ്രത്തിലേക്കുള്ള സഞ്ചാര മാര്‍ഗമായതിനാല്‍ തിരഞ്ഞെടുപ്പു സമയത്ത് പാലം പൊളിച്ചത് ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറി കടന്നാണ് പാലം ഇപ്പോള്‍ പൂര്‍ത്തിയാവുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റായ്ബറേലിയിലെ സ്ഥാനാര്‍ഥിത്വം രാഹുൽ മറച്ചുവെച്ചത് വയനാട്ടിലെ വോട്ടര്‍മാരോടുചെയ്ത നീതികേട് ; വിമർശനവുമായി ആനി രാജ

0
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാടിന് പുറമേ യുപിയിലെ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുല്‍...

ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍ ; 3 പേരെ കേന്ദ്രീകരിച്ച്...

0
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് ചോരക്കുഞ്ഞിന്‍റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ മനസാക്ഷിയെ...

കോന്നി ആനക്കൂട്ടിലെ ആനകളെ പേരുവാലിയിലേക്ക് പുതിയ ആന ക്യാമ്പ് തുറന്ന് മാറ്റാൻ നീക്കം

0
കോന്നി : കോന്നി ആനക്കൂട്ടിലെ ആനകളെ അടവി ഇക്കോടൂറിസം പദ്ധതിയുടെ അടുത്തുള്ള...

രോഹിത് വെമുലയുടെ ആത്മഹത്യ : കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലീസ് ; ഹൈക്കോടതിയിൽ ഇന്ന്...

0
ബെം​ഗളൂരു: രോഹിത് വെമുലയുടെ ആത്മഹത്യയിൽ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്. തെലങ്കാന...