കോന്നി : കോന്നി ആനക്കൂട്ടിലെ ആനകളെ അടവി ഇക്കോടൂറിസം പദ്ധതിയുടെ അടുത്തുള്ള പേരുവാലിയിലേക്ക് പുതിയ ആന ക്യാമ്പ് തുറന്ന് മാറ്റാൻ നീക്കം. ഇത് സംബന്ധിച്ച് ഉന്നത വനപാലകർ ചർച്ച നടത്തി. കഴിഞ്ഞ ദിവസം നീലകണ്ഠൻ ആന എരണ്ടക്കെട്ട് പിടിച്ച് കോന്നി താവളത്തിൽ ചരിഞ്ഞതിന് വ്യായാമക്കുറവും ഒരു കാരണമായി പറയുന്നുണ്ട്. കോന്നി ആനത്താവളത്തിൽ അഞ്ച് ആനകൾ ആണ് ഉള്ളത്. രാവിലെയും വൈകിട്ടും ഒരുമണിക്കൂർ നടത്തം മാത്രമേ വ്യായാമമായിട്ടുള്ളൂ. മുൻപ് ആനകളെ കുളിപ്പിക്കാനായി അച്ചൻകോവിലാറ്റിലെ സഞ്ചായത്ത് കടവ്, മാമ്മൂട്ടിൽ കടവ് എന്നിവിടങ്ങളിൽ കൊണ്ടുവരുമായിരുന്നു.
തിങ്കഴാഴ്ച ദിവസം കുമ്മണ്ണൂർ വനത്തിൽ ആനകളെ മേയാൻ വിടുമായിരുന്നു. അതെല്ലാം ഇപ്പോൾ നിർത്തി. ആധുനിക ശൈലിയിലുള്ള പരിചരണമാണ് കോന്നി ക്യാമ്പിൽ ഉള്ളത്. നടത്തത്തിന്റെ ദൂരം കുറഞ്ഞു. വിശാലമായ കുളിക്ക് പകരം ഷവർബാത്തായി. ആനകൾക്ക് സ്വതന്ത്രമായി നടക്കാനുള്ള സ്ഥലപരിമിതിയും ആനത്താവളത്തിൽ ഉണ്ട്. ഇതിന് പരിഹാരമായിട്ടാണ് പേരുവാലിയിലെ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കോന്നി ആനക്കൂടിന്റെ പ്രാധാന്യം നഷ്ടപ്പെടാതെ പേരുവാലിയിലും മറ്റൊരു ക്യാമ്പ് തുറക്കാനാണ് പദ്ധതിയെന്ന് കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കമലഹർ പറഞ്ഞു. ഇതിന്റെ വിശദാംശങ്ങൾ അനുമതിക്കായി വനം വകുപ്പിന്റെ ഉന്നതങ്ങളിലേക്ക് നൽകിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























