കോഴഞ്ചേരിയിൽ പമ്പാനദിയിലെ സമാന്തരപാലത്തിന്‍റെ നിർമാണം പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരിയിൽ പമ്പാനദിയിലെ സമാന്തരപാലത്തിന്‍റെ നിർമാണം പുനരാരംഭിച്ചു. ഏറെനാളായി മുടങ്ങിക്കിടന്ന നിർമാണ അനുബന്ധ പ്രവൃത്തികൾക്കാണ് ജീവൻവെച്ചത്. 2011-16-ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് കോഴഞ്ചേരിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം എന്ന നിലയിൽ സമാന്തരപാലം എന്ന ആശയം ഉടലെടുത്തത്. ഈ സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് സമ്മേളനത്തിൽ ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി സമാന്തരപാലത്തിനായി ടോക്കൺ തുക ബജറ്റിൽ വെച്ചു. അടുത്ത ബജറ്റിൽ 12 കോടി രൂപ ഉൾപ്പെടുത്തിയതോടെ തുടർനടപടികൾ ആരംഭിച്ചു.

2016-ൽ അധികാരത്തിൽ വന്ന പിണറായി സർക്കാരിലെ ധനകാര്യമന്ത്രി ടി.എം.തോമസ് ഐസക് സമാന്തരപാല നിർമാണം കിഫ്ബി പദ്ധതിയിലേക്ക് മാറ്റി. നിർമാണം നടക്കുന്നതിനിടെ 2018-ലുണ്ടായ പ്രളയത്തിൽ നിർമാണസാമഗ്രികൾ മിക്കതും ഒഴുകിപ്പോയി. ഇതുകാരണം കരാറുകാരൻ പണി ഉപേക്ഷിച്ചതോടെ നിർമാണം മുടങ്ങി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പുതിയ ടെൻഡർ ക്ഷണിച്ചെങ്കിലും കരാർ ഏടുക്കാൻ ആളുകളെ കിട്ടാത്ത സാഹചര്യമായി. ഏറെക്കാലത്തെ ചർച്ചകൾക്കുശേഷം നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്ക് നൽകി. 16.72 കോടി രൂപ അടങ്കൽ തുക അനുവദിച്ച് മാരാമൺ-നെടുംപ്രയാർ ഭാഗത്തെ സമാന്തര റോഡിന്റെയും സംരക്ഷണഭിത്തികളുടെയും നിർമാണം ആരംഭിച്ചു. തുടർച്ചയായി മഴപെയ്യുന്നതു കാരണം ജോലികൾ തടസ്സപ്പെടുന്നുണ്ടെങ്കിലും മൂന്ന് ഭാഗങ്ങളിലെ സംരക്ഷണ ഭിത്തികളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് മരാമത്ത്പാലം വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ സർവീസ് റോഡിന്റെ സംരക്ഷണഭിത്തിയുടെ നിർമാണം നേരത്തേ പൂർത്തിയാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...