വയറപ്പുഴ പാലം നിർമാണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : വയറപ്പുഴ പാലം നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. പാലം പൂർത്തിയാകുന്നതോടെ എംസി റോഡിൽ പന്തളത്തും കുളനടയിലും നിലവിലുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. പന്തളം നഗരസഭയിലെ മുളമ്പുഴ കരയേയും കുളനട പഞ്ചായത്തിലെ ഞെട്ടൂർ ഭാഗത്തേയും ബന്ധിപ്പിച്ചാണ് അച്ചൻകോവിലാറിന് കുറുകെ പാലം പണിയുന്നത്. ആദ്യഘട്ടമായ പൈലിങ് ജോലികൾ പൂർത്തിയാകുന്നു. അഞ്ച് തൂണുകൾക്കായി 21 സ്ഥലത്താണ് പൈലിങ് നടത്തുന്നത്. ഇതിൽ 11 എണ്ണം പൂർത്തിയായി. വെള്ളത്തിനുള്ളിലേതും ഞെട്ടൂർ കരയിലേയും പൈലിങ്ങാണ് ഇനി പൂർത്തിയാകാനുള്ളത്. 104.40 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം അഞ്ച് തൂണുകളിലായി 3.215 മീറ്റർ ഉയരത്തിലാകും പണിയുക.

ഇരുകരകളിലുമായി 850 മീറ്റർ അനുബന്ധ റോഡുമുണ്ടാകും. മഴക്കാലത്തിനുമുമ്പ് പൈലിങ് പൂർത്തിയാക്കാനാണ് ശ്രമം. ഇതുകഴിഞ്ഞാൽ അടുത്തഘട്ടം ഉടൻ ആരംഭിക്കും. 13.5 കോടി രൂപയാണ് ചെലവ്‌. രണ്ട് വർഷമാണ് നിർമാണ കാലാവധി. ഞെട്ടൂർ- മുളമ്പുഴ കരകളെ ബന്ധിപ്പിച്ച് വർഷങ്ങളായി തുടർന്ന കടത്ത് നിലച്ചതോടെ പന്തളം വലിയപാലത്തിലൂടെ പന്തളം കവല വഴി കറങ്ങിയാണ് ആളുകൾ മറുകരയിലെത്തുന്നത്. കടത്തുവള്ളത്തിന്റെ സ്ഥാനത്ത് പാലം വരുന്നതോടെ പന്തളം കവലയിലെ ഗതാഗതക്കുരുക്കിൽ പെടാതെ അടൂർ- –- ചെങ്ങന്നൂർ റോഡിൽ പുതിയ പാത തുറന്നു കിട്ടും. മാവേലിക്കര ഭാഗത്തുനിന്ന് ചെങ്ങന്നൂർ, കോട്ടയം ഭാഗത്തേക്ക് പോകാനുള്ളവർക്ക് പന്തളം കവല ചുറ്റാതെ കുളനടയിലെത്തി എം സി റോഡിലേക്ക് പ്രവേശിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...