ജില്ലാ ആശുപത്രിയുടെ മതിൽ നിർമാണം ; റോഡ് വികസനത്തിന് മതിൽ തടസ്സമാകുമെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പ് മുട്ടുന്ന വൺ വേ റോഡില്‍ കോഴഞ്ചേരി ആശുപത്രിയുടെ മതില്‍ക്കെട്ട് പൊളിച്ച് നിര്‍മ്മിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കി. വരും ദിവസങ്ങളില്‍ ഇതിനെതിരെ സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. ടി ബി ജംഗ്ഷന്‍ മുതല്‍ സ്വകാര്യ ബസ് സ്‌റ്റാൻഡിൻ്റെ സമീപം വരെയുള്ള റോഡിന് വീതിയില്ലാത്തത് ചിലരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നും ആരോപണം ഉയർന്നു. പുതിയ പാലത്തിന്റെ നിർമാണം കഴിഞ്ഞാൽ സമീപന പാത വന്നു ചേരുന്നത് വൺവേ റോഡിലാണ്. റോഡിൻ്റെ വീതി വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് മതിൽ നിർമാണം മൂലം ഉണ്ടാകാൻ പോകുന്നത്.

ഇനിയും ഉണ്ടാകുന്ന വികസന പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചില്ലെങ്കിൽ ഗതാഗത ക്കുരുക്ക് കൂടുതൽ രൂക്ഷമാകും. നിർമാണത്തിലുള്ള മതിൽ അകത്തേക്ക് മാറ്റി വെച്ചു കെട്ടുന്നതിന് അധികൃതർ തയാറാകണമെന്നും മുൻപ് പരാതി നൽകിയപ്പോൾ ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിനു ശേഷം റോഡിൻ്റെ വശത്ത് നിന്ന് ഉള്ളിലേക്ക് മാറ്റി നിർമിക്കുമെന്ന് പറഞ്ഞ ഉറപ്പ് പാലിക്കാൻ അധികൃതർ തയാറാകണമെന്നും ആവശ്യം ഉയർന്നു. എൻസിപി സംസ്ഥാന നിർവാഹകസമിതിയംഗം മാത്യൂസ് ജോർജ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് കൂര്യൻ മടയ്ക്കൽ, എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ചെറിയാൻ ജോർജ് തമ്പു, ജന താദൾ എസ് നേതാവ് ബിജോ പി.മാത്യൂ കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കൽ എന്നിവർ സ്‌ഥലം സന്ദര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...