മലയാലപ്പുഴ – വെട്ടൂർ – കാഞ്ഞിരപ്പാറ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആധുനിക നിലവാരത്തിൽ നിർമിക്കുന്ന മലയാലപ്പുഴ – വെട്ടൂർ – കാഞ്ഞിരപ്പാറ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അഡ്വ കെ യു ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം വിലയിരുത്തി. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ മുഖേന അനുവദിച്ച 5.65 കോടി രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ബി എം ബി സി സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സംരക്ഷണ ഭിത്തി നിർമ്മാണവും തുടങ്ങിയിട്ടുണ്ട്. കുമ്പഴ -കോന്നി റോഡിനെയും മലയാലപ്പുഴ ജംഗ്ഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്. നിലവിൽ 3.80 മീറ്റർ വീതിയുള്ള റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ്‌ റിയാസിന് നേരിട്ട് നിവേദനം നൽകിയിരുന്നു.

അഞ്ച് കിലോമീറ്റർ ദൂരമുള്ള മലയാലപ്പുഴ – വെട്ടൂർ – കാഞ്ഞിരപ്പാറ റോഡ് 5.5 മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ ബി എം ആൻഡ് ബി സി സാങ്കേതിക വിദ്യയിൽ ആണ് നിർമ്മിക്കുന്നത്. റോഡിന്റെ വശങ്ങളിൽ ആവശ്യമായ ഇടങ്ങളിൽ ഓടയും ഐറീഷ് ഓടയും നിർമ്മിക്കും. ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർവ്വഹണ ചുമതല. മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഏഴ്, ഒൻപത്, പത്ത് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് നിർമ്മാണം നടക്കുന്നത്. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ഷീല കുമാരി ചാങ്ങയിൽ, എലിസബത്ത് രാജു, പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർ എം. ജി.മുരുകേഷ് കുമാർ, കോന്നി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ രൂപക് ജോൺ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...