അരുവാപുലം വകയാര്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പരിശോധിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: ആധുനിക നിലവാരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തി പുരോഗമിക്കുന്ന അരുവാപുലം വകയാര്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പരിശോധിച്ചു. റോഡ് നിര്‍മ്മാണത്തില്‍ അപാകത ചൂണ്ടികാണിച്ചു നാട്ടുകാര്‍ എം എല്‍ എ യ്ക്ക് പരാതി നല്‍കിയിരുന്നു. മെറ്റലിങ്ങിന്റെ അളവില്‍ കുറവ് കണ്ട ഭാഗങ്ങളില്‍ കൂടുതല്‍ മെറ്റല്‍ ഉപയോഗിച്ച് റോഡ് ഉയര്‍ത്തി നിര്‍മ്മിക്കുവാന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ചതിനുശേഷം മാത്രമേ ടാറിങ് നടത്താന്‍ പാടുള്ളൂ എന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് എംഎല്‍എ കര്‍ശനമായി പറഞ്ഞു.

റോഡിന്റെ വീതി അളന്നു തിരിച്ചു തിട്ടപ്പെടുത്തുവാന്‍ പൊതുമരാമത്ത് -റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഭുവനേശ്വരി അമ്പലത്തിന് സമീപം കലുങ്ക് പൊളിച്ചു ഉയരം കൂട്ടി നിര്‍മ്മിക്കുന്നതിന് നിര്‍ദേശം നല്‍കി. 3.75 കോടി രൂപ മുടക്കി ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്ന അരുവാപ്പുലം വകയാര്‍ റോഡിന് 3.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. റോഡ് സന്ദര്‍ശനത്തില്‍ എംഎല്‍എയോടൊപ്പം അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട് ഇന്‍ ചാര്‍ജ് മണിയമ്മ രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബാബു, ബാബു എസ് നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ബേബി, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുരുകേഷ് കുമാര്‍, അസി. എന്‍ജിനീയര്‍ രൂപക്ക് ജോണ്‍, താലൂക്ക് സര്‍വേയര്‍ ബിന്റോ, ദീദു ബാലന്‍, ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...

ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം

0
അരൂർ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികൻ മരിച്ചു. അരൂക്കുറ്റി...