സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

താലൂക്ക് വികസന സമിതി യോഗം 7ന് 
റാന്നി: താലൂക്ക് വികസന സമിതിയുടെ ജൂലൈ മാസത്തെ യോഗം 7 ശനിയാഴ്ച രാവിലെ 10.30ന് റാന്നി ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ വച്ച് ചേരുന്നതാണ്. ഈ യോഗത്തിൽ ചർച്ച ചെയ്യേണ്ട പരാതികൾ 27 ന് 5ന് മുമ്പ് റാന്നി താലൂക്ക് ഓഫീസിൽ നല്‍കേണ്ടതാണ്. താലൂക്ക് വികസന സമിതി അംഗങ്ങളും താലൂക്ക് തല ഉദ്യോഗസ്ഥരും സമിതി യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

ആയുഷ് യോഗ ക്ലബ് രൂപീകരിച്ചു
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് അന്താരാഷ്ട്ര യോഗദിനാചരണവും ആയുഷ് യോഗ ക്ലബ് ഉദ്ഘാടനവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി രശ്മി നിര്‍വഹിച്ചു. തേക്കുതോട് ആയുര്‍വേദ ഡിസ്പന്‍സറി, മണ്ണീറ ഹോമിയോ ഡിസ്പന്‍സറി എന്നിവയുടെ അഭിമുഖ്യത്തില്‍ തണ്ണിത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ കെ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. യോഗ ഇന്‍സ്ട്രക്ടര്‍ ഷാജി ശങ്കരത്തില്‍ യോഗ ക്ലാസ്സ് നയിച്ചു. തേക്കുതോട് ആയുര്‍വേദ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു കമലോല്‍ഭവന്‍, മണ്ണീറ ഹോമിയോ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശ കൃഷ്ണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫലം പ്രസിദ്ധീകരിച്ചു
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഫോണ്‍ : 04735 265246.

കെയര്‍ വര്‍ക്കര്‍ നിയമനം
ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി കുളനട ക്ഷീര വികസന യൂണിറ്റില്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30 ന് വൈകുന്നേരം 4.30 വരെ. പ്രായപരിധി 18-50. യോഗ്യത : എസ് എസ് എല്‍ സി. പ്രതിമാസ ഇന്‍സെന്റീവ് 8000 രൂപ. പ്രവര്‍ത്തന കാലയളവ് ഒന്‍പത് മാസം. അഭിമുഖം നടത്തുന്ന സ്ഥലം : ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കളക്ടറേറ്റ്, മൂന്നാം നില, പത്തനംതിട്ട. അഭിമുഖം നടത്തുന്ന തീയതി : ജൂലൈ ആറിന് രാവിലെ 10.30 ന്. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാക്കണം. ഫോണ്‍ : 0468 2223711.

താലൂക്ക് വികസന സമിതി യോഗം ജൂലൈ ഒന്നിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ജൂലൈ ഒന്നിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ : 0468 2240087.

ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഡോക്ടര്‍മാര്‍, ഡിഗ്രി/ഡിപ്ലോമ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും httsp://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30.ഫോണ്‍ : 9048110031, 8075553851.വെബ്സൈറ്റ് : www.srccc.in

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐ-കളിലെ വിവിധ മെട്രിക്/നോണ്‍മെട്രിക് ട്രേഡുകളിലേയ്ക്ക് 2023-24 ബാച്ചിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു. എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 80 ശതമാനം, എസ്.ടി വിഭാഗത്തിന് 10 ശതമാനം, മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകള്‍ നിലവിലുളളത്. ജൂലൈ 27 നകം അപേക്ഷകള്‍ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസ്, അയ്യന്‍കാളി ഭവന്‍, വെളളയമ്പലം, കവടിയാര്‍.പി.ഒ, തിരുവനന്തപുരം, ഫോണ്‍ : 0471 2316680, ഉത്തരമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, ഫോണ്‍ : 0495 2371451, ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവയില്‍ നിന്നും വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷിക്കാം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 2023-24 വാര്‍ഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യത്തിനുള്ള ഗുണഭോക്തൃഫോറം കുടുംബശ്രീ, ഗ്രാമപഞ്ചായത്ത്, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും വിതരണം നടത്തുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30 നകം തിരികെ നല്‍കണമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴ...

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....

ശബരിമല സ്വർണക്കൊള്ള കേസ് ; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന ; പ്രത്യേക അന്വേഷണ...

0
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത്...